ജീവിതം

പാമ്പുകള്‍ക്കൊപ്പം ജീവിച്ചു; അവസാനം യുവാവ് പാമ്പുകടിയേറ്റ് മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ഗ്രവിഷമുള്ള പാമ്പുകളുമായുള്ള സൗഹൃദത്തിന്റെ പേരില്‍ പ്രശസ്തനായ മലേഷ്യന്‍ സ്വദേശിയായ അബു സറിന്‍ ഹുസ്സിന്‍ പാമ്പ് കടിയേറ്റു മരിച്ചു.തന്റെ വളര്‍ത്തുമൃഗമായ പാമ്പുകള്‍ക്കൊപ്പമുള്ള സെല്‍ഫിയും അവരുടെ കൂടെയുള്ള അബുവിന്റെ വീഡിയോകളും എല്ലാം വൈറലായിരുന്നു. ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുമ്പോഴും കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോഴും ടിവി കാണുമ്പോഴുമെല്ലാം പ്രീയപ്പെട്ട പാമ്പുകള്‍ ഇയാളോടൊപ്പമുണ്ടാകുമായിരുന്നു. 

പാമ്പിന്റെ കടിയേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന 33 കാരനായ ആബു വെള്ളിയാഴ്ചയാണ് മരിച്ചത്. എന്നാല്‍ പാമ്പ് കൊത്താന്‍ ഉണ്ടായ കാരണം വ്യക്തമായിട്ടില്ല. പാമ്പുകളുടെ വായില്‍ ചുംബിക്കുക പോലും ചെയ്യുമായിരുന്ന അബുവിന്റെ മരണം എല്ലാവരേയും ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഫേയ്‌സ്ബുക്കില്‍ പാമ്പുകളുമായുള്ള ചിത്രങ്ങളും വീഡിയോകളും കണ്ട് ബ്രിട്ടീഷ് ടാബ്ലോയിഡ് അബുവിനെക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടാണ് ഇയാളെ പ്രശസ്തനാക്കിയത്. അതില്‍ പറഞ്ഞിരുന്നത് മരിച്ചുപോയ തന്റെ കാമുകിയുമായി സാമ്യമുള്ളതിനാല്‍ അബു പാമ്പിനെ വിവാഹം ചെയ്തു എന്നായിരുന്നു. എന്നാല്‍ ഇതിനെതിരേ അബുതന്നെ രംഗത്ത് വന്നിരുന്നു. 

മലേഷ്യയിലെ അഗ്നിരക്ഷാ സേനയിലെ അംഗമായിരുന്നു ഇയാള്‍. വീടുകളിലും മറ്റും കയറുന്ന പാമ്പുകളെ പിടിക്കുകയും തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കലുമായിരുന്നു അബുവിന്റെ ജോലി. ഇങ്ങനെ കിട്ടുന്ന പാമ്പുകളെ തന്റെ വീട്ടില്‍ വളര്‍ത്തി അവയെ നിരീക്ഷിച്ച് പെരുമാറ്റം മനസിലാക്കി തുറന്നുവിടുകയാണ് ചെയ്തിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര