ജീവിതം

'സ്ത്രീകളെ, ശരീരത്തിലെ വടുക്കളെ നിങ്ങള്‍ തന്നെ സ്‌നേഹിക്കൂ';  പുതിയ പ്രചാരണത്തെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ 

സമകാലിക മലയാളം ഡെസ്ക്

മുഖത്തേല്‍ക്കുന്ന ചെറിയ പാടുകള്‍ പോലും പലപ്പോഴും സ്ത്രീകളുടെ ആത്മവിശ്വാസം ഇല്ലാതാക്കാറുണ്ട്. അപ്പോള്‍ വൈരൂപ്യവുമായി ജീവിക്കുന്നവരുടെ കാര്യം പറയേണ്ടതില്ലല്ലോ? ആത്മവിശ്വാസം തകര്‍ന്ന് സമൂഹത്തെ അഭിമുഖീകരിക്കാന്‍ പോലും പേടിയോടെയായിരിക്കും അവര്‍ കഴിയുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ ചിന്തകളേയും പൊളിച്ചെഴുതാനായി ഒരു പ്രചാരണത്തിന് തുടക്കമിട്ടിരിക്കുകയാണ്. 

വൈരൂപ്യവുമായി ജീവിക്കുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനും ശരീരത്തില്‍ പാടുകളെ സ്‌നേഹിക്കുകയും അംഗീകരിക്കുകയും വേണമെന്നുമാണ് ഇതിലൂടെ പറയുന്നത്. പുതിയ പ്രചാരണത്തിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. ലൗ ഡിസ്ഫിഗര്‍ എന്ന പ്രചാരണത്തിലൂടെയാണ് ബോധവല്‍ക്കരണം നടത്തുന്നത്. ലണ്ടന്‍ സ്വദേശിയായ സില്‍വിയ മക് ആണ് ക്യാമ്പെയ്‌നിന് തുടക്കമിട്ടത്. 

വൈരൂപ്യമുള്ളവരും തന്റെ ബാഹ്യരൂപത്തില്‍ വിശ്വാസമില്ലാത്തവരേയും പിന്തുണയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ശരീരത്തിലെ പാടുകളില്‍ നാണക്കേടു തോന്നേണ്ടതില്ലെന്ന് പറയാനായി സ്ത്രീകളും കുട്ടികളും നീന്തല്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. തങ്ങളുടെ ശരീരത്തിലെ പാടുകള്‍ കാണിച്ച് അഭിമാനത്തോടെയാണ് അവര്‍ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു