ജീവിതം

ഭാര്യയുടെ ഉപദ്രവം സഹിക്കാന്‍ വയ്യ; ഹൈക്കോടതി യുവാവിന് വിവാഹമോചനം അനുവദിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ; ഭാര്യയുടെ ഉപദ്രവത്തില്‍ സഹികെട്ട് കോടതിയെ സമീപിച്ച യുവാവിന് വിവാഹമോചനം അനുവദിച്ചു. വര്‍ഷങ്ങളായി ഭാര്യ തന്നെയും വീട്ടുകാരെയും ഉപദ്രവിക്കുകയാണെന്ന് ആരോപിച്ചാണ് യുവാവ് കോടതിയില്‍ എത്തിയത്. ഭാര്യയ്ക്ക് അനുകൂലമായ കുടുംബകോടതിയിലെ വിധിയെ റദ്ദ് ചെയ്താണ് മുംബൈ ഹോക്കോടതി വിവാഹമോചനം അനുവദിച്ചത്. 

ദക്ഷിണ മുംബൈയിലെ ബിസിനസ്സുകാരന്‍ 2006 ലാണ് വിവിഹിതനാകുന്നത്. അടുത്ത വര്‍ഷം മുതല്‍ ഭാര്യ ഉപദ്രവം ആരംഭിച്ചതായാണ് ഇയാള്‍ പറയുന്നത്. കാന്‍സര്‍ രോഗിയായ തന്റെ അമ്മയെ ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. കൂടാതെ ഗാര്‍ഹിക പീഡനത്തിന് തനിക്കും വീട്ടുകാര്‍ക്കുമെതിരേ വ്യാജ പരാതി നല്‍കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് തന്നെയും പിതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് സത്യം മനസിലാക്കി തങ്ങളെ വെറുതെ വിടുകയായിരുന്നെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. 

2009 ലാണ് വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് പരാതി നല്‍കിയത്. ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും എതിരേ നിരവധി വ്യാജ പരാതികളാണ് യുവതി നല്‍കിയിരുന്നത്. വിവാഹമോചനം അനുവദിച്ച കോടതി യുവതിയോട് ഭര്‍ത്താവിന് 50,000 രൂപ കോടതി ചെലവ് നല്‍കാനും ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത