ജീവിതം

സ്റ്റാറ്റസ് അപ്‌ഡേഷന്‍ മാത്രമല്ല പ്രണയത്തിലാണെന്ന് സോഷ്യല്‍ മീഡിയയില്‍ പറയാന്‍ വേറെയുമുണ്ട് മാര്‍ഗങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

പ്രണയത്തിലായിരിക്കുമ്പോള്‍ പങ്കാളിയെകുറിച്ച് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്താല്‍ അല്ലെങ്കില്‍ പങ്കാളിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ ഒറ്റയടിക്കുള്ള സ്റ്റാറ്റസ് അപ്‌ഡേഷന്‍ മാത്രമല്ല നിങ്ങളുടെ പ്രണയരഹസ്യം വെളിപ്പെടുത്താനുള്ള മാര്‍ഗമെന്നാണ് സെലിബ്രിറ്റികള്‍ കാണിച്ചു തരുന്നത്. പ്രണയമാകുമ്പോള്‍ ചില നിഗൂഡതകളൊക്കെ നല്ലതല്ല അപ്പോള്‍ വെളിപ്പെടുത്തലും കുറച്ച് കൗതുകമാക്കുന്നതല്ലെ നല്ലത്?

നിങ്ങളുടെ പ്രണയം നിങ്ങള്‍ തന്നെ വെളിപ്പെടുത്തണമില്ല. സുഹൃത്തുക്കള്‍ വഴി ചില സൂചനകള്‍ നല്‍കികൊണ്ടു പ്രണയം മറ്റുള്ളവര്‍ക്കുമുന്നില്‍ അവതരിപ്പിക്കാവുന്നതാണ്. ഒരു ഡബിള്‍ ഡേറ്റിന്റെ ചിത്രം സുഹൃത്തിനെകൊണ്ട് പോസ്റ്റ് ചെയ്യിച്ചാല്‍ ആര്‍ക്കാണ് കാര്യം കത്താത്തത്. 

പങ്കാളിയുടെ ഐഡന്റിറ്റി മൊത്തതില്‍ അവതരിപ്പിക്കാത്തതും പുതിയ ട്രെന്‍ഡ് ആണ്. ഒരുമിച്ച് കൈകള്‍ ചേര്‍ത്തുപിടിച്ചുള്ള ചിത്രം പങ്കുവയ്ക്കുന്നതാണ് കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്ന രീതി. ഇതും വേണ്ടെന്നാണെങ്കില്‍ ഒന്നിച്ച ചിലവിട്ട സ്ഥലത്തെകുറിച്ച് പങ്കാളിയെ ടാഗ് ചെയ്ത് പോസ്റ്റ് ഇട്ടാലും സംഗതി കത്തു. ടാഗ് ചെയ്ത പോസ്റ്റുകള്‍ക്കുപകരം ഇരുവരും തങ്ങളുടെ അക്കൗണ്ടുകളില്‍ സ്ഥലത്തെകുറിച്ച് അപ്‌ഡേഷന്‍ നല്‍കിയാലും തെറ്റില്ല. 

വീട്ടുകാരെയും കൂടെ ഉള്‍പ്പെടുത്തി പ്രണയരഹസ്യം വെളിപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വിവരണങ്ങളൊന്നും ആവശ്യമില്ല രണ്ടു കുടുംബങ്ങളും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചാല്‍ മാത്രം മതിയാകും. ഇതല്ലെങ്കില്‍ പങ്കാളിയുടെ സഹോദരങ്ങള്‍ക്കൊപ്പം അടിച്ചുപൊളിക്കുന്ന ഫോട്ടോകളും ഉപയോഗപ്പെടുത്താം.

ഫേസ്ബുക്കിലേക്ക് എത്തിക്കുന്നതിന് മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയത്തെ കുറിച്ചുള്ള സൂചനകള്‍ പങ്കിട്ടുതുടങ്ങാമെന്നാണ് അടുത്തിടെ വിവാഹിതരായ സെലിബ്രിറ്റി കപ്പിള്‍ സോനം കപൂറും ആനന്ദ് അഹൂജയും കാട്ടിതരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ സംഭവം കുറച്ചുനാള്‍ ഓടികഴിയുമ്പോല്‍ മെല്ലെ ഫേസ്ബുക്കിലേക്ക് ഈ രഹസ്യം എത്തിക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ