ജീവിതം

പിഞ്ചുകുഞ്ഞിന് കളിക്കൂട്ടായി പെരുമ്പാമ്പ്, ശ്വാസം മരവിപ്പിക്കുന്ന വീഡിയോ കാണാം

സമകാലിക മലയാളം ഡെസ്ക്

പെരുമ്പാമ്പിനൊപ്പം കളിക്കുന്ന കുട്ടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. ഇന്തോനേഷ്യയിലെ കിഴക്കന്‍ ജാവ പ്രവിശ്യയില്‍ നിന്നുളള ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഒരു  ഭയവുമില്ലാതെ പെരുമ്പാമ്പുമായി കുട്ടി കളിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. പെരുമ്പാമ്പിന്റെ മുകളില്‍ കയറുകയും കുതറി മാറി ഇഴഞ്ഞുനീങ്ങുന്ന പെരുമ്പാമ്പിനെ പിന്തുടരുകയുമാണ് കുട്ടി. ഇതിനിടെ കുട്ടി പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

പെരുമ്പാമ്പിന്റെ തല പിടിച്ച് ഉയര്‍ത്തുകയും പിന്നിട് കൈവിടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ അവസരങ്ങളിലെല്ലാം ശാന്തനായി കുട്ടിയുടെ കുസൃതിക്കൊപ്പം പെരുമ്പാമ്പ് നിന്നുകൊടുക്കുന്നതായാണ് ദൃശ്യങ്ങളില്‍ നിന്നും തോന്നുക. കാഴ്ചക്കാരെ അമ്പരിപ്പിച്ച ഈ വീഡിയോയുമായി ബന്ധപ്പെട്ട് നിരവധി പ്രതികരണങ്ങളും പുറത്തുവന്നിട്ടുണ്ട്. പെരുമ്പാമ്പിനൊപ്പം കളിക്കാന്‍ വിട്ട കുട്ടിയുടെ വീട്ടുകാരെ വിമര്‍ശിക്കുന്നതാണ് പ്രതികരണങ്ങളില്‍ ഏറെയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം