ജീവിതം

പരിപൂര്‍ണ്ണ നഗ്നനായി സ്രാവിന്റെ ടാങ്കിലേക്ക് ചാടി: യുവാവിന് പിന്നീട് സംഭവിച്ചത്

സമകാലിക മലയാളം ഡെസ്ക്

കാനഡയിലാണ് സംഭവം. കൂടി നില്‍ക്കുന്നവരെയെല്ലാം ഞെട്ടിച്ച് കൊണ്ട് അതീവ അപകടകരമായ ടാങ്കിലേക്കായിരുന്നു അയാള്‍ എടുത്ത് ചാടിയത്. കാനഡയിലെ പ്രശസ്തമായ ഡൗണ്‍ടൗണ്ട ടൊറന്റോ അക്വാറിയത്തില്‍ മറ്റുള്ളവരെപ്പോലെത്തന്നെ കാഴ്ച ആസ്വദിക്കാന്‍ എത്തിയ ആളാണ് തന്റെ വസ്ത്രങ്ങളെല്ലാം അഴിച്ച് ടാങ്കിലേക്ക് എടുത്ത് ചാടിയത്.

അക്വാറിയത്തിന്റെ അര്‍ധരാത്രിയിലത്തെ ഷോയ്ക്കിടെയായിരുന്നു യുവാവിന്റെ സാഹസം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗ്നനായി മീനുകളും സ്രാവുകളും നിറഞ്ഞ ജലാശയത്തില്‍ നീന്തുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലെല്ലാം വൈറലായിട്ടുണ്ട്.

ഡേന്‍ജറസ് ലഗൂണ്‍ എന്നാണ് ഈ ടാങ്കിന്റെ പേരു തന്നെ. 2.9 മില്യണ്‍ ലിറ്റര്‍ വെള്ളമുള്ള ടാങ്കില്‍ അപകടകാരികളായ സ്രാവുകള്‍ക്ക് പുറമെ പലതരം മത്സ്യങ്ങളും സമുദ്രജീവികളും ഉണ്ട്. ഇതൊന്നും വക വയ്ക്കാതെ 17 സ്രാവുകള്‍ക്കൊപ്പം അടിവസ്ത്രം പോലുമില്ലാതെ നീന്തിതുടിച്ച 37കാരനായ ഡേവിഡ് വീവറിനെ സമ്മതിക്കണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി