ജീവിതം

കൊമ്പനാനയെ താരാട്ട് പാടി ഉറക്കുന്ന മലയാളി യുവാവ്; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

സംഗീതം, മനുഷ്യനെ മാത്രമല്ല ഭൂമിയിലെ ജീവനുള്ള എല്ലാ വസ്തുക്കളേയും അലിയിക്കാന്‍ പോന്നതാണെന്ന് പറയാറുണ്ട്. ഒരു പാട്ട് കേട്ടാല്‍ കുഞ്ഞുങ്ങള്‍ മാത്രമല്ല ഉറങ്ങുക എന്നത് ഈ വീഡിയോ കണ്ടാല്‍ മനസിലാകും. 

നല്ലൊരു പാട്ട് കേട്ടപ്പോള്‍ കണ്ണുകള്‍ അടഞ്ഞ് ഉറക്കത്തിലേക്ക് വീണുപോയത് മറ്റാരുമല്ല. കരയിലെ ഏറ്റവും വലിയ ജീവിയായ ആന തന്നെ. മംഗളം നേരുന്നു എന്ന ചിത്രത്തിലെ അല്ലിയിളം പൂവോ എന്ന പാട്ട് പാടി ഒരു കൊമ്പനാനയെ തന്നെ ഉറക്കുന്ന മലയാളി യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുന്നത്. 

ആനയുടെ ദേഹത്ത് മുഖം ചേര്‍ത്ത് വച്ചാണ് യുവാവ് പാടുന്നത്. അനുസരണയോടെ ആന അനങ്ങാതെ കിടക്കുന്നു എന്നതും കൗതുകം ജനിപ്പിക്കുന്നു. ചൈനാ ടിവി തങ്ങളുടെ ട്വിറ്റര്‍ പേജിലാണ് ഈ ക്യൂട്ട് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാണീ പാട്ടുകാരെനെന്നോ ആനയെന്നോ വീഡിയോയില്‍ വ്യക്തമല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന