ജീവിതം

ലാബില്‍ കയറി ഇറങ്ങേണ്ടതില്ല; ഗര്‍ഭധാരണ സാധ്യതാദിനങ്ങള്‍ ആപ് വഴി മോണിറ്ററില്‍ അറിയാം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആപ്പ് അധിഷ്ഠിത ഫെര്‍ട്ടിലിറ്റി മോണിറ്റര്‍ സംവിധാനം വികസിപ്പിച്ച് ബംഗളൂരു ആസ്ഥാനമായ മെഡിക്കല്‍ ഡയഗന്നോസ്റ്റിക്ക് സ്ഥാപനം ഇനിറ്റോ  സ്ത്രീകളുടെ ആര്‍ത്തവ ചക്രത്തില്‍ അണ്ഡോത്പാദനം നടക്കുന്ന ദിവസങ്ങളെ കൃത്യമായി നിരീക്ഷിച്ചറിയാന്‍ സഹായിക്കുന്ന വിശ്വസനീയമായ സംവിധാനമാണിത്.

മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ച് വീട്ടിലിരുന്ന് തന്നെ പ്രവര്‍ത്തിപ്പിക്കാവുന്നതില്‍ ലാബില്‍ കയറിയിറങ്ങുന്ന്ത ഒഴിവാക്കാം. ഒരു ആര്‍ത്തവ ചക്രത്തില്‍ ഗര്‍ഭധാരണത്തിന് സാധ്യതയുള്ള ആറുദിവസം കൃത്യതയോടെ കണ്ടെത്താന്‍ ഈ സംവിധാനത്തിന് കഴിയും. ഇതിനായി ഇനിറ്റോ ആപ്പ് മൊബൈലില്‍ ഇന്റസ്റ്റാള്‍ ചെയ്യണം. ഇതോടൊപ്പം കിട്ടുന്ന ടെസ്റ്റ് സ്ട്രിപ്പ് മൂത്രത്തില്‍ മുക്കി മോണിറ്ററില്‍ ഇന്‍സര്‍ട്ട് ചെയ്ത ശേഷം മൊബൈല്‍ ഫോണുമായി കണക്ട് ചെയ്യണം. ഫലം മോണിറ്ററില്‍ തെളിഞ്ഞുവരും.

ലാബ് നിലവാരത്തിലുള്ള ടെസ്റ്റുകള്‍ വീ്ട്ടില്‍ വച്ചുതന്നെ നടത്താനാവുന്ന ഫ്‌ലാറ്റ് ലെന്‍സ് സാങ്കേതികത അടിസ്ഥാനമാക്കിയാണ് മോണിറ്ററിന്റെ പ്രവര്‍ത്തനം. ഇനിറ്റോ റീഡര്‍, ഇനിറ്റോ ആപ്പ്, ടെസ്റ്റ് ട്രിപ്പുകള്‍ എന്നീ മൂന്ന് ഘടകങ്ങളാണ് ഉപകരണത്തിലുള്ളത്. പ്രമേഹം, തൈറോയ്ഡ്, വിറ്റാമിന്‍ ഡി ടെസ്റ്റുകള്‍, നടത്താവുന്ന സംവിധാനം ഉടന്‍തന്നെ ഉപകരണത്തില്‍ സജ്ജമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ഇന്ത്യ, റഷ്യ, ചൈന എന്നീ ആറ് മേഖലകളില്‍ നിന്നായി നാല്  അന്താരാഷ്ട്ര പേറ്റന്റുകള്‍ കമ്പനി  സ്വന്തമാക്കി കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?