ജീവിതം

സ്പീഡ് എഞ്ചിന്‍ ഘടിപ്പിച്ചപോലെ എസ്‌കലേറ്റര്‍ പാഞ്ഞു; ഒന്നിനു മേലെ ഒന്നായി യാത്രക്കാര്‍ ഇടിച്ചിറങ്ങി; വീഡിയോ കാണാം

സമകാലിക മലയാളം ഡെസ്ക്

റോം; എസ്‌കലേറ്ററിലൂടെയുടെ സഞ്ചാരം പലപ്പോഴും പല അപകടത്തിനും കാരണമാകാറുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു അപകടം ആദ്യമായിട്ടായിരിക്കും. സ്പീഡ് എഞ്ചിന്‍ ഘടിപ്പിച്ചപോലെ എസ്‌കലേറ്റര്‍ പാഞ്ഞ് 20 ല്‍ അധികം പേര്‍ക്കാണ് പരുക്കേറ്റത്.  റോമിലെ മെട്രോസ്‌റ്റേഷനില്‍ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ഫുട്‌ബോള്‍ മാച്ച് കണ്ട് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. 

പരുക്ക് പറ്റിയവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്ന എസ്‌കലേറ്ററിന്റെ അടിയില്‍ കാല് കുടുങ്ങി ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. നിരവധി പേര്‍ എസ്‌കലേറ്ററില്‍ താഴേക്ക് പോകുന്നതിനിടയില്‍ പെട്ടെന്ന് എസ്‌കലേറ്ററിന്റെ വേഗത കൂടുകയായിരുന്നു. റിപ്പബ്ലിക്ക സ്റ്റേഷനിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. എസ്‌കലേറ്ററില്‍ നിന്ന് ആളുകള്‍ ഭയന്ന് ഉറക്കെ കരയുന്നതും നിയന്ത്രണം വിട്ട് താഴെയുള്ളവരുടെ മേലേക്ക് ആളുകള്‍ വന്ന് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. 

സംഭവത്തിന് തൊട്ടു മുന്‍പായി ഫുട്‌ബോള്‍ ആരാധകര്‍ എസ്‌കലേറ്ററിലൂടെ ചാടിയും ഡാന്‍സുകളിച്ചും നീങ്ങിയിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു. ഇറ്റലിയുടെ ഫുട്‌ബോള്‍ ക്ലബ്ബായ റോമയും  റഷ്യയുടെ സിഎസ്‌കെഎ മോസ്‌കോയും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് മാച്ച് തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പാണ് അപകടമുണ്ടായത്. പരുക്കേറ്റവരില്‍ ഭൂരിഭാഗം പേരും റഷ്യന്‍ ആരാധകരാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി