ജീവിതം

അപൂര്‍വ്വയിനം ഇരട്ടത്തലയന്‍ പാമ്പ് വിസ്മയമാകുന്നു; സോഷ്യല്‍മീഡിയയില്‍ വൈറല്‍ 

സമകാലിക മലയാളം ഡെസ്ക്

രു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇരട്ടത്തലയന്‍ പാമ്പ് വാര്‍ത്തകളില്‍ നിറയുകയാണ്. അമേരിക്കയിലെ കെന്‍ടക്കിയിലെ ലെസ്‌ലിയിലെ ദമ്പതികളുടെ വീട്ടിലാണ് അപൂര്‍വ്വയിനം പാമ്പ് വിരുന്നെത്തിയത്. കോപ്പര്‍ ഹെഡ് ഇനത്തില്‍പ്പെട്ട ഈ പാമ്പിനെ വീട്ടുടമസ്ഥരായ ദമ്പതികള്‍ സലാട്ടോ വന്യജീവി പഠന കേന്ദ്രത്തിന് കൈമാറി.

പാമ്പിന്റെ രണ്ടു തലയും കണ്ണുകളും ചലിക്കുന്നുണ്ടെന്നും രണ്ടു നാക്കുകളും പ്രവര്‍ത്തനസജ്ജമാണെന്നും പാമ്പിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്ത വന്യജീവി പഠന കേന്ദ്രം അധികൃതര്‍ വ്യക്തമാക്കി. അപൂര്‍വ്വയിനത്തില്‍പ്പെട്ട ഈ വിഷപാമ്പിന്റെ ആരോഗ്യമാണ് പ്രധാനമെന്നും പൂര്‍ണ ആരോഗ്യത്തോടെയുള്ള അവസരങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കാണാനുള്ള സൗകര്യമുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച പാമ്പിന്റെ പോസ്റ്റിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ