ജീവിതം

മക്കള്‍ക്ക് കുടിക്കാന്‍ കൊക്കൊ കോള മാത്രം നല്‍കി: പിതാവ് ജയിലിലായി

സമകാലിക മലയാളം ഡെസ്ക്

ഫ്രാന്‍സ്: കുഞ്ഞുങ്ങള്‍ക്ക് കുടിക്കാന്‍ കൊക്കൊ കോള മാത്രം നല്‍കിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രാന്‍സിലെലിമോഗസില്‍ ആണ് സംഭവം. നാലും മൂന്നും വയസ് മാത്രം പ്രായമുള്ള ആണ്‍കുട്ടികളെയാണ് ഇയാള്‍ കോള മാത്രം നല്‍കി വളര്‍ത്തിയതെന്ന് കുട്ടികള്‍ക്ക് വേണ്ടി ഹാജരായ വക്കീല്‍ വ്യക്തമാക്കി.

അമിത മദ്യപാനിയായ ഇയാള്‍ക്ക് താന്‍ ചെയ്യുന്ന കാര്യത്തിന്റെ ഗൗരവം ഇതുവരെ മനസിലായിട്ട് കൂടിയില്ല. 'അദ്ദേഹത്തിന് വായിക്കാനോ എഴുതാനോ പോയിട്ട് കണക്ക് കൂട്ടാന്‍ പോലും അറിയില്ല'- ഇരകള്‍ക്ക് വേണ്ടി ഹാജരായ കരോള്‍ പാപോണ്‍ വ്യക്തമാക്കി.

കുറച്ച് ദിവസങ്ങളായി ഈ കുടുംബം ആഹാരമൊന്നും കഴിച്ചിരുന്നില്ല. അവര്‍ക്ക് ആകെ കിട്ടിയിരുന്നത് കുടിക്കാന്‍ കൊക്കൊ കോളയാണ്. ഇവര്‍ക്ക് ആഹാരമായി ആകെ ലഭിച്ചിരുന്നത് കേക്കുകളും കുക്കീസുകളുമാണ്. കുട്ടികള്‍ക്ക് ഇതുവരെ മാംസാഹാരവും പച്ചക്കറികളും എന്തെന്ന് പോലും അറിയില്ല. 

ഇത്രയും മോശമായ ആഹാരരീതി കാരണം മൂത്ത കുട്ടിയുടെ നാല് പല്ലുകളാണ് പറച്ച് കളഞ്ഞത്. രണ്ടാമത്തെ കുഞ്ഞ് ഇതുവരെ സംസാരിച്് തുടങ്ങിയിട്ടുമില്ല. ഇവരുടെ വീട്ടില്‍ ഫ്രിഡ്ജ് ഇല്ലായിരുന്നു. മാത്രമല്ല, കവര്‍ പോലുമില്ലാതെ ഒരു സാധാരണ പായയില്‍ ആണ് ഇവര്‍ ഉറങ്ങിയിരുന്നത്. 

താന്‍ സമ്പാദിക്കുന്ന പണമെല്ലാം ഇയാള്‍ മദ്യപാനത്തിന് വേണ്ടി മാത്രം ഉപയോഗിച്ചു. ഭാര്യയ്ക്കും മക്കള്‍ക്കും അവകാശപ്പെട്ട ആഹാരം പോലും നല്‍കാതെ അവരെ കഷ്ടപ്പെടുത്തിയതിന് ഇയാളെ കോടതി മൂന്നു മാസത്തേക്ക് ജയിലില്‍ അടച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും