ജീവിതം

ബിരു​ദധാരികളായ സ്ത്രീകളെ വിവാഹം കഴിക്കാൻ ആ​ഗ്രഹിക്കുന്നവർ കരുതിയിരിക്കുക; ​ഗവേഷകരുടെ കണ്ടെത്തൽ ഇവയാണ്

സമകാലിക മലയാളം ഡെസ്ക്

വിവാ​ഹം കഴിക്കാനൊരുങ്ങുന്ന ചെറുപ്പക്കാരോടാണ്. ദാമ്പത്യ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്ന സ്ത്രീക്കും പുരുഷനും ചില സങ്കൽപ്പൊങ്ങളൊക്കെ ഉണ്ടാകുന്നത് സ്വാഭാവികമാണ്. വിദ്യാഭ്യാസവും ഒപ്പം തരക്കേടില്ലാത്ത ജോലിയും ഇപ്പോഴത്തെ കാലത്ത് ഒരു അടിസ്ഥാന ആവശ്യമെന്ന നിലയിലാണ് പരി​ഗണിക്കപ്പെടുന്നതും. അത്യാവശ്യം അറിവും ഒരു തൊഴിലും ഇന്ന് വിവാഹക്കാര്യത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്തതാണെന്ന് ചുരുക്കം. 

ലണ്ടണ്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന 'ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ്' ഒരു രസകരമായ കണ്ടെത്തൽ നടത്തിയിരിക്കുകയാണിപ്പോൾ വിവാഹ വിഷയത്തിൽ. ബിരുദധാരികളായ സ്ത്രീകളെ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ ഒന്ന് കരുതി ജീവിക്കുന്നതാണ് നല്ലതെന്നാണ് പഠനം നിര്‍ദേശിക്കുന്നത്. ബിരുദധാരികളായ സ്ത്രീകള്‍ തന്നെക്കാള്‍ അല്‍പം മെച്ചപ്പെട്ട ശമ്പളം വാങ്ങുന്ന പുരുഷന്മാരെ മാത്രമേ വിവാഹം കഴിക്കാന്‍ താത്പര്യപ്പെടുന്നുള്ളൂവെന്നാണ് ​ഗവേഷകരുടെ കണ്ടെത്തൽ. ബിരുദധാരികളായ സ്ത്രീകളില്‍ ഭൂരിഭാഗം പേരും തങ്ങളെക്കാള്‍ 30 ശതമാനമെങ്കിലും കൂടുതല്‍ വരുമാനം കണ്ടെത്തുന്നവരെയാണത്രേ വിവാഹം കഴിക്കാന്‍ ആ​ഗ്ര​ഹിക്കുന്നത്. 
 
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും അതിലും വിദൂരമായ ഗുണങ്ങളാണ് പഠനത്തിനായി എത്തുന്നവര്‍ അവിടെ നിന്ന് നേടുന്നതെന്ന് ​ഗവേഷണത്തിന് നേതൃത്വം നല്‍കിയ ക്രിസ് ബെല്‍ഫീല്‍ഡ് പറയുന്നു. അതായത്, കോളജില്‍ പോയി ബിരുദം നേടുന്നത് തൊഴില്‍ നേടാനോ അറിവ് സമ്പാദിക്കാനോ മാത്രമായിട്ടല്ല സ്ത്രീകള്‍ കാണുന്നതത്രേ. മറിച്ച്‌ സമൂഹത്തില്‍ കുറെക്കൂടി ഇറങ്ങി ഇടപെടുകയും അതുവഴി നല്ല പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണ് വിദ്യാഭ്യാസത്തിലൂടെ അവര്‍ ലക്ഷ്യമിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍