ജീവിതം

യുവതി ഞെട്ടി; മീനിന്റെ പഴക്കമറിയാതിരിക്കാന്‍ പ്ലാസ്റ്റിക്ക് കണ്ണ്; കട പൂട്ടിച്ചു

സമകാലിക മലയാളം ഡെസ്ക്

ഥാര്‍ഥ കണ്ണിന്റെ സ്ഥാനത്ത് പ്ലാസ്റ്റിക്ക് കണ്ണ് വച്ച് മീന്‍ വില്‍പ്പന. മീനിന്റെ പഴക്കം തിരിച്ചറിയാതിരിക്കാനാണ് പ്ലാസ്റ്റിക്ക് കണ്ണ് വച്ച് വില്‍പ്പന നടത്തിയത്. സാധാരണ നിലയില്‍ മത്സ്യങ്ങളുടെ കണ്ണിന്റെ നിറം പരിശോധിച്ചാല്‍ പഴക്കം മനസിലാകും. ഇത് മനസിലാകാതെ ഇരിക്കാനാണ് ഇത്തരമൊരു കൃത്രിമത്വം നടത്തിയത്. കുവൈറ്റിലാണ് സംഭവം. പ്രാദേശിക ദിനപ്പത്രം അല്‍ ബയാനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.  

സംഭവത്തില്‍ കുവൈറ്റ് ഉപഭോകൃത വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വില്‍പ്പന നടത്തിയ കട അധികൃതര്‍ പൂട്ടിച്ചു. 

മീന്‍ വാങ്ങിയ ഒരു യുവതിയാണ് ഇക്കാര്യം കണ്ടെത്തിയത്. യുവതി മീന്‍ വൃത്തിയാക്കിയപ്പോഴാണ് പ്ലാസ്റ്റിക്ക് കണ്ണ് തെന്നിമാറി യഥാര്‍ഥ കണ്ണ് പുറത്തു വന്നത്. അവര്‍ അപ്പോള്‍ തന്നെ ചിത്രം സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചു. ഇതിന്റെ ഫോട്ടോയും വീഡിയോയും ഉള്‍പ്പെടെയുള്ള തെളിവുകളുമായി അവര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കട അടയ്ക്കാന്‍ ഉത്തരവിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'