ജീവിതം

ഇങ്ങനെയും ഒരു പ്രണയം: ദിവ്യപ്രേമം പുസ്തകത്താളിന് പുറത്തുമുണ്ടെന്നുള്ളതിന് തെളിവ്

സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക്: പ്രണയത്തകര്‍ച്ചകളും പ്രണയവിവാഹങ്ങളും നമ്മള്‍ ധാരാളം കാണുന്നുണ്ട്. ചിലരുടെ പ്രണയം പെട്ടെന്ന് അവസാനിക്കുമ്പോള്‍ ചിലരുടേത് ജീവിതാവസാനം വരെയുണ്ടാകുന്നു. എന്നാല്‍ ഇണയുടെ ഏതവസ്ഥയിലും കൂടെ നില്‍ക്കാനാവുക എന്നത് ചെറിയ കാര്യമല്ല. അത് അപൂര്‍വ്വം ചിലര്‍ക്ക് മാത്രമേ കഴിയൂ. മരണം വരെയുള്ള പ്രണയം എന്നൊക്കെ നമുക്കതിനെ വിളിക്കാം.

തായ്‌ലാന്റില്‍ നിന്നുള്ള ഒരു പ്രണയകഥ ഇതിന് പ്രധാന ഉദാഹരണമാണ്. കണ്ണിന് ക്യാന്‍സര്‍ വന്ന് അത് മുഖത്ത് മുഴുവന്‍ വ്യാപിച്ചിട്ടും കാമുകനെ കൈവിടാതെ ഒപ്പം നില്‍ക്കുകയാണ് ഒരു പെണ്‍കുട്ടി. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. 

പൂ ചോക്കാച്ചി ക്വ എന്ന 21 കാരനായ യുവാവിന് വളരെ പെട്ടെന്നായിരുന്നു കണ്ണിന് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ക്യാന്‍സര്‍ പിടിപെട്ടത്. പിന്നീട് അവന്റെ മുഖത്തേക്ക് അത് വ്യാപിച്ചു. കാണുമ്പോള്‍ ഭയപ്പെടും വിധം മുഖം വികൃതമായി. എന്നാല്‍ സമയത്ത് ക്വവിന് താങ്ങും തണലുമായി അയാളുടെ കാമുകി ഒപ്പം തന്നെ നിന്നു. അതും വീട്ടുകാരുടെയും സുഹൃത്തുകളുടെയും എതിര്‍പ്പ് അവഗണിച്ച്.

ഇത്തരം ഒരു പ്രതിസന്ധിഘട്ടത്തില്‍ താന്‍ കാമുകനെ കൈവിടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ആ പെണ്‍കുട്ടി.  വീര്‍ത്ത് തടിച്ച് വികൃതമായ മുഖത്ത് പലഭാഗത്തും ഞരമ്പുകള്‍ പൊട്ടുമ്പോള്‍ ക്വവിന് വലിയ വേദനയാണ്. അപ്പോള്‍ ക്ഷമയോടെ ക്വവിന്റെ കിടക്കയ്ക്ക് സമീപം അറ്റാറ്റിയ ഉണ്ടാകും. മുറിവുകളില്‍ മരുന്ന് വയ്ക്കും. അവനെ പരിചരിക്കും. അവന്റെ ഇഷ്ടപ്പെട്ട ചോക്ലേറ്റുകള്‍ വാങ്ങിക്കൊടുക്കും. 

ഇവരുടെ പ്രണയത്തിന്റെ മൂന്നാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ആഴ്ച. അന്ന് ഒരു പ്രദേശിക പത്രത്തില്‍ വന്ന വാര്‍ത്തയാണ് ഇവരെ ലോകത്തിന് മുന്നില്‍ എത്തിച്ചത്. തന്റെയും കാമുകന്റെയും ജീവിതത്തില്‍ വലിയ അത്ഭുതം ഉണ്ടാകും എന്ന് ഉറച്ച് വിശ്വസിക്കുകയാണ് ഈ പെണ്‍കുട്ടി. അവള്‍ക്ക് ഇപ്പോള്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം