ജീവിതം

ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് ഹൈദരാബാദിലേക്ക് എത്തിയത് 580 കിലോ ഭാരമുള്ള ലഡ്ഡു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: നോര്‍ത്ത് ഇന്ത്യയിലുള്ളവര്‍ക്ക് ഏറെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ് ഗണേശ ചതുര്‍ത്ഥി. ഇതിന്റെ പ്രധാന പ്രസാദം ലഡ്ഡുവും. ഈ ദിവസത്തേക്ക് മാത്രം പ്രത്യേകമായി തയാറാക്കിയ 580 കിലോയുടെ ലഡ്ഡുവാണ് ഇത്തവണത്തെ ഗണേശ ചതുര്‍ഥിയിലെ വാര്‍ത്താ താരം.

ഈ 580 കിലോ ഭാരമുള്ള വലിയ ലഡ്ഡു ഇന്നലെ വൈകുന്നേരമാണ് ഹൈദരാബാദ് ഫിലിം നഗറിലെത്തിച്ചത്. 'മഹാപ്രസാദം' എന്ന പേരിലാണ് ഈ ലഡ്ഡു അറിയപ്പെടുന്നത്. ഗണേശ പൂജ കഴിഞ്ഞയുടന്‍ ഇത് ആളുകള്‍ക്ക് വിതരണം ചെയ്യും. 

ഗണേശ ചതുര്‍ത്ഥിക്കുള്ള ഈ ലഡ്ഡു തയാറാക്കിയത് പിവിവിവി മല്ലികാര്‍ജുന റാവുവിന്റെ നേതൃത്വത്തില്‍ ആണ്. 220 കിലോ പഞ്ചസാര, 145 കിലോ നെയ്യ്, 175 കിലോ കടല, 25 കിലോ കശുവണ്ടിപ്പരിപ്പ്, 13 കിലോ ബദാം, മൂന്ന് കിലോ ഏലക്ക, ഒരു കിലോ പച്ചക്കര്‍പ്പൂരം എന്നിവ ചേര്‍ത്താണ് ഈ വിശേഷപ്പെട്ട ലഡ്ഡു തയാറാക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ