ജീവിതം

ഷില്‍ന പുഞ്ചിരിക്കുന്നു ജീവിതത്തിലേക്ക്, കൂട്ടിന് സുധാകരന്റെ കണ്‍മണികളും

സമകാലിക മലയാളം ഡെസ്ക്

 വ്യാഴാഴ്ച രാവിലെ കണ്ണൂരിലെ ആശുപത്രിയില്‍ ഷില്‍ന രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയപ്പോള്‍ ആനന്ദക്കണ്ണീരണിഞ്ഞത് സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ്. എഴുത്തുകാരനും ബ്രണ്ണന്‍ കോളെജിലെ മലയാളം വിഭാഗം അധ്യാപകനുമായിരുന്ന കെ വി സുധാകരനും ഭാര്യ ഷില്‍നയും ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു. 

ഐവിഎഫ് ചികിത്സയ്ക്കിടയില്‍ ജോലിസംബന്ധമായ യാത്ര കഴിഞ്ഞ് മടങ്ങവേ സുധാകരന്‍ അപകടത്തില്‍പ്പെട്ടു. പക്ഷേ സുധാകരന്റെ കുഞ്ഞുങ്ങളെ വേണമെന്ന ഷില്‍നയുടെ നിലപാടില്‍ അപ്പോഴും മാറ്റമുണ്ടായില്ല. ഹൃദയം നുറുങ്ങുന്ന വേദനയിലും ഷില്‍ന അവര്‍ക്കായി കാത്തിരുന്നു. ആ കാത്തിരിപ്പാണ് വ്യാഴാഴ്ച കൊയ്‌ലി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയ്‌ക്കൊടുവില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങളായി ഭൂമിയിലേക്ക് എത്തിയത്. 

 മുഖം ഇരട്ടക്കുട്ടികളെ ചേര്‍ത്ത് പിടിക്കുമ്പോള്‍ സുധാകരന്റെ അമ്മയും നിറഞ്ഞ് പുഞ്ചിരിച്ചു. 2017 ആഗസ്റ്റ് 15 നായിരുന്നു സുധാകരന്‍ വിടപറഞ്ഞത്.  ഫെഡറല്‍ ബാങ്ക് കണ്ണൂര്‍ ശാഖയില്‍ മാനേജരാണ് ഷില്‍ന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍