ജീവിതം

സ്വന്തം കുഞ്ഞും അവന്റെ വിശപ്പുമാണ് വലുത്; മാരത്തണിനിടെ മുലയൂട്ടിയ ഈ അമ്മയാണിപ്പോൾ താരം

സമകാലിക മലയാളം ഡെസ്ക്

മാരത്തൺ മത്സരത്തിനിടെ  കുഞ്ഞിനെ മുലയൂട്ടി സോഫി പവര്‍ എന്ന ലണ്ടന്‍ കായിക താരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയയുടെ കൈയടി വാങ്ങുന്നത്. മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞ് വിശന്ന് കരഞ്ഞപ്പോഴാണ് സോഫി മത്സരത്തിനിടെ മുലയൂട്ടാൻ സമയം കണ്ടെത്തിയത്. ഒരു കൈയില്‍ കുഞ്ഞിനെ പിടിച്ച് മുലയൂട്ടുകയും മറ്റേ കൈകൊണ്ട് മുലപ്പാല്‍ ചുരത്തുകയും ചെയ്യുന്ന സോഫിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. മത്സരത്തിനു തൊട്ടുമുൻപ് മകന് മുലയൂട്ടിയാണ് സോഫി മാരത്തണിനിറങ്ങിയത്. ശേഷം മത്സരത്തിനിടെയുള്ള പല വിശ്രമ കേന്ദ്രങ്ങളിൽ വച്ചും ഭർത്താവ് സോഫിയിൽ നിന്ന് മുലപ്പാൽ ശേഖരിച്ച് മകന് നൽകുകയായിരുന്നു. 

2014ല്‍  മൂത്തമകന്‍ ഡൊനാക്കയെ ഗര്‍ഭിണിയായിരുന്ന സമയത്ത് മത്സരത്തിനായി ഒരുങ്ങിയെങ്കിലും അധികൃതര്‍ അനുവദിച്ചില്ലെന്ന് സോഫി പറയുന്നു. ഗര്‍ഭിണികളെ അനുവദിക്കില്ലെന്ന വാദം പറഞ്ഞാണ് അധികൃതർ വിലക്കിയത്. കായിക മേഖലയിൽ സ്ത്രീകള്‍ക്ക് അനുകൂലമായ രീതിയില്‍ നിയമങ്ങള്‍ ഇനിയും മാറ്റേണ്ടതുണ്ടെന്ന് സോഫി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍