ജീവിതം

ക്ഷേത്രത്തില്‍ നിന്നും 'സിംഹമനുഷ്യനെ' കണ്ടെത്തി; ടോളമി ഫറവോയുടെ കാലത്തേതെന്ന് അനുമാനം

സമകാലിക മലയാളം ഡെസ്ക്

കയ്‌റോ: അശ്വനിലെ പുരാതന ക്ഷേത്രമായ കോം ഒമ്പോയില്‍ നടത്തിയ പര്യവേഷണത്തിനിടെ സിംഹമനുഷ്യന്റെ ശില്‍പ്പം കണ്ടെത്തിയതായി ഗവേഷകര്‍. സിംഹത്തിന്റെ ഉടലും മനുഷ്യന്റെ തലയുമുള്ള രൂപങ്ങളാണിവ. ഭൂഗര്‍ഭജലത്തില്‍ നിന്നും ക്ഷേത്രം ഉള്‍പ്പെടുന്ന പ്രദേശത്തെ സംരക്ഷിക്കുന്നതിനായി നടത്തിയ ഖനന പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഗവേഷകര്‍ മണല്‍ക്കല്ലില്‍ തീര്‍ത്ത ശില്‍പ്പം കണ്ടെടുത്തത്. 28 സെന്റീ മീറ്റര്‍  വീതിയും 38 സെന്റീ മീറ്റര്‍ ഉയരവും ഈ സ്ഫ്‌നിക്‌സെന്നറിയപ്പെടുന്ന ഈ സിംഹമനുഷ്യനുണ്ട്.

ഈജിപ്തിലെ രാജക്കന്‍മാരുടെ അധികാരത്തെ കാണിക്കുന്നതിന് നിര്‍മ്മിക്കുന്ന ശില്‍പ്പമാണ് സിംഹമനുഷ്യന്റേത്. സിംഹത്തിന്റെ കരുത്തും മനുഷ്യബുദ്ധിയും സമന്വയിച്ച രാജവംശമാണ് ഈജിപ്ത് ഭരിക്കുന്നതെന്നാണ് ഇത്തരം രൂപങ്ങള്‍ കൊണ്ട് അര്‍ത്ഥമാക്കിയിരുന്നത്. 

ടോളമി ഫറവോമാരുടെ കാലത്തോളം പഴക്കമുണ്ട് കോം ഒമ്പോയിലെ 'സിംഹമനുഷ്യ'നെന്നാണ് ഗവേഷകരുടെ അനുമാനം. ബിസി 300-320 കാലഘട്ടത്തിലാണ് ടോളമി ഫറവോമാര്‍ ഈജിപ്ത് ഭരിച്ചത്. ടോളമി അഞ്ചാമന്‍ ഫറവോയുടെ മണല്‍ക്കല്ലില്‍ തീര്‍ത്ത രണ്ട് ശില്‍പ്പങ്ങളും ഇതോടൊപ്പം കണ്ടെടുത്തിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ പര്യവേഷണത്തില്‍ മൃഗങ്ങളുടെ അസ്ഥികള്‍ അടക്കം ചെയ്ത രഹസ്യ ഭൂഗര്‍ഭ അറയും കണ്ടെത്തിയതായി ചീഫ് ആര്‍ക്കിയോളജിസ്റ്റ് ഫ്രെഡ്രിക് ജിയോ  വെളിപ്പെടുത്തി. വിശദമായ പഠനങ്ങള്‍ ഇതേക്കുറിച്ച് നടത്തുമെന്നും സംഘം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍