ജീവിതം

വരച്ച ചിത്രത്തിന്റെ മോഡലിനെ തേടി കാതങ്ങള്‍ താണ്ടി ചിത്രകാരന്‍; അവസാനം 'ഏപ്പേട്ടനെ' കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

താന്‍ വരച്ച ചിത്രത്തിന്റെ ജീവന്‍ തേടിയുള്ള യാത്ര ഒടുവില്‍ ചിത്രകാരന്‍ വിജയകരമായി പൂര്‍ത്തിയാക്കി. യാദൃശ്ചികമായി ഫെയ്‌സ്ബുക്കില്‍ കണ്ട ഫോട്ടോ ക്യാന്‍വാസില്‍ പകര്‍ത്തുമ്പോള്‍ ഡാവിഞ്ചി സുരേഷ് എന്ന ചിത്രകാരന്‍ പ്രതീക്ഷിച്ചിരുന്നില്ല, ആ വൃദ്ധനെ തേടി താന്‍ യാത്രപുറപ്പെടുമെന്ന്...

ചിത്രം കണ്ടവരെല്ലാം മോഡല്‍ ആരാണെന്ന് ചോദിച്ച് തുടങ്ങിയപ്പോഴാണ് സുരേഷ് കൊടുങ്ങല്ലൂരില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം മോഡലിനെ കണ്ടെത്താന്‍ ഇറങ്ങിത്തിരിച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ഇദ്ദേഹത്തെ തെരഞ്ഞ് ധാരളംപേര്‍ രംഗത്ത് വരികയും ചെയ്തു. കൊടുങ്ങല്ലൂരില്‍ നിന്നും ഏറ്റുമാനൂരിലേക്കുള്ള ആ യാത്ര വലിയൊരു സൗഹൃദവലയം സൃഷ്ടിക്കുന്നതിനും കാരണമായി. 

ചിത്രവും ചിത്രകാരനും മോഡലും
 

ഏറ്റുമാനൂര്‍ സ്വദേശി അഭിമന്യു എടുത്ത ഫോട്ടോയാണ് ഫെയ്‌സ്ബുക്കില്‍ കണ്ട് സുരേഷ് വരച്ചത്. ഏറ്റുമാനൂര്‍ പുന്നത്തുറ കറ്റോട് ഔസേപ്പാണ് മോഡല്‍. 90വയസ്സിലും ചായക്കടയില്‍ ജോലി ചെയ്ത് കുടുംബം പോറ്റുന്ന ഏപ്പേട്ടന്‍ എന്നറിയപ്പെടുന്ന ഔസേപ്പിനെ തിരക്കിയാണ് ഒരുകൂട്ടം മനുഷ്യര്‍ കാതങ്ങള്‍ താണ്ടിയെത്തിയത്. വിവരമറിഞ്ഞപ്പോള്‍ നാട്ടുകാര്‍ക്കും വലിയ സന്തോഷം. താന്‍ വരച്ച മറ്റൊരു ചിത്രവും ഔസേപ്പിന് കൈമാറിയാണ് സുരേഷ് മടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത