ജീവിതം

12 പെട്ടി അശ്ലീല വീഡിയോ ശേഖരവും സെക്‌സ് ടോയ്‌സും കാണാനില്ല ; മാതാപിതാക്കള്‍ക്കെതിരെ പരാതിയുമായി യുവാവ്

സമകാലിക മലയാളം ഡെസ്ക്

മിഷിഗണ്‍ : മാതാപിതാക്കള്‍ക്കെതിരെ വ്യത്യസ്തമായൊരു പരാതിയുമായി യുവാവ് രംഗത്ത്. താന്‍ നിധി പോലെ കാത്തുസൂക്ഷിച്ച 12 പെട്ടി അശ്ലീല സിനിമാ ശേഖരവും രണ്ട് പെട്ടി സെക്‌സ് ടോയ്‌സും കാണാനില്ലെന്നാണ് യുവാവിന്റെ പരാതി. ഇത് നശിപ്പിച്ച മാതാപിതാക്കള്‍ക്കെതിരെ നടപടി വേണമെന്നാണ് യുവാവിന്റെ ആവശ്യം. 

അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. വിവാഹമോചിതനായ യുവാവ് മൂന്നു വര്‍ഷം മുമ്പാണ് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാനായി മിഷിഗണിലെ വീട്ടിലെത്തുന്നത്. എന്നാല്‍ ഒരു വര്‍ഷം തികയും മുമ്പേ ഇയാള്‍ ഇന്‍ഡ്യാനയിലെ വീട്ടിലേക്ക് മാറി. 

ഇയാള്‍ വീടുമാറിയതിന് പിന്നാലെ ഇയാളുടെ വസ്തുക്കളെല്ലാം മാതാപിതാക്കള്‍ പുതിയ വിലാസത്തില്‍ അയച്ചു കൊടുത്തു. എന്നാല്‍ താന്‍ നിധി പോലെ കാത്തുസൂക്ഷിച്ച പെട്ടികള്‍ ലഭിച്ചിട്ടില്ലെന്ന് യുവാവ് കണ്ടെത്തി. ഇതോടെ യുവാവ് പൊലീസില്‍ പരാതി നല്‍കി. 

ഈ പെട്ടികള്‍ മകന് അയച്ചുകൊടുക്കാതിരുന്നതാണെന്നും, ഇവ നശിപ്പിച്ചു കളഞ്ഞതായും പിതാവ് അറിയിച്ചു. മകന്റെ നന്മയെ കരുതിയാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം പൊലീസിനെ അറിയിച്ചു. എന്നാല്‍ ഇനിയൊരിക്കലും ശേഖരിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള അപൂര്‍വമായ പോണ്‍ സിനിമാ ശേഖരമാണ് 12 പെട്ടികളിലായി സൂക്ഷിച്ചിരുന്നത് എന്ന് മകന്‍ പറഞ്ഞു. 

28,940.72 ഡോളര്‍ വില മതിക്കുന്നതാണ് തനിക്ക് നഷ്ടമായ പോണ്‍ ശേഖരങ്ങള്‍. ഇതിന് മാതാപിതാക്കള്‍ നഷ്ടപരിഹാരം നല്‍കണമെന്നും യുവാവ് ആവശ്യപ്പെട്ടു. നഷ്ടപരിഹാരമായി മൂന്നിരട്ടി തുക (ഏതാണ്ട് 86.822.16 ഡോളര്‍ ) നല്‍കണമെന്നാണ് യുവാവ് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ആവശ്യവുമായി മാതാപിതാക്കള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുകയാണ് യുവാവ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

വെന്തുരുകി രാജ്യം; താപനില 45 ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക്; നാലു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി;നിരവധി പേരെ വാളുകൊണ്ട് വെട്ടി; അക്രമി അറസ്റ്റില്‍

വേനലാണ്.., വെള്ളം കുടിക്കുമ്പോഴും ശ്രദ്ധ വേണം; ഈ ദുശ്ശീലം നിങ്ങളുടെ ആരോഗ്യം മോശമാക്കും

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ