ജീവിതം

'പുല്‍വാമയിലെ ആക്രമണം ഞെട്ടിച്ചു, തൊഴിലില്ലായ്മ ഭയപ്പെടുത്തുന്നു'; ഇന്ത്യാക്കാര്‍ ആശങ്കാകുലരാണെന്ന് സര്‍വേ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഭീകരവാദത്തെ കുറിച്ചും തൊഴിലില്ലായ്മ നിരക്കുകള്‍ വര്‍ധിക്കുന്നതിലുമെല്ലാം ഇന്ത്യാക്കാര്‍ ആശങ്കാകുലരാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍. 28 രാജ്യങ്ങളാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ 22 രാജ്യങ്ങളിലെ ജനങ്ങളും സ്വന്തം രാജ്യത്തിന്റെ നിലവിലെ അവസ്ഥയില്‍ നിരാശരാണ്. ഇന്ത്യാക്കാരാണ് ഇതില്‍ ഒന്നാമത്. 'വാട്ട് വറീസ് ദ ഗ്ലോബല്‍' എന്ന പേരില്‍ കോര്‍പറേറ്റ് സ്ഥാപനമായ ഇപ്‌സോസാണ് സര്‍വേ  നടത്തിയത്. 

സാമ്പത്തിക- രാഷ്ട്രീയ മേഖലയിലെ അഴിമതിയാണ് ആളുകളെ അസ്വസ്ഥരാക്കുന്ന മറ്റൊരു കാര്യം.  ഇന്ത്യക്കാരെ ഏറ്റവുമധികം പിടിച്ചുലയ്ക്കുന്നത് ഭീകരാക്രമണമാണ്. പുല്‍വാമയില്‍ ഉണ്ടായ ആക്രമണത്തോടെ ആളുകളില്‍ ഭയം നിറഞ്ഞതായും സര്‍വേ പറയുന്നു.

 തൊഴില്‍ രഹിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ ഉണ്ടാവാത്തതുമാണ് യുവാക്കളെ ആശങ്കയിലാക്കുന്നത്. 

രാജ്യം പുരോഗതിയിലേക്കാണ് നീങ്ങുന്നതെന്ന് വിശ്വസിക്കുന്നവരുടെ പട്ടികയില്‍ ഒന്നാമത് ചൈനയാണ്. ശക്തമായ നേതൃത്വമാണ് രാജ്യത്തെ ഭരിക്കുന്നതെന്നും ചൈനാക്കാര്‍ പറയുന്നു. രണ്ടാമത് സൗദി അറേബ്യയാണ്. മലേഷ്യ, ദക്ഷിണാഫ്രിക്ക, ഫ്രാന്‍സ്, സ്‌പെയിന്‍, തുര്‍ക്കി, ബെല്‍ജിയം എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ള മറ്റുള്ളവര്‍. 65 വയസില്‍ താഴെ പ്രായമുള്ളവരിലാണ് സര്‍വേ നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി