ജീവിതം

അച്ഛന്റെ കുഴിമാടം മാന്തി അസ്ഥികൂടം പുറത്തിട്ട് മകന്റെ ഫോട്ടോഷൂട്ട് ; വൈറൽ, രൂക്ഷ വിമർശനം (ചിത്രങ്ങൾ )

സമകാലിക മലയാളം ഡെസ്ക്

ബീജിം​ഗ് : മുപ്പത് വർഷം മുമ്പ് മരിച്ചുപോയ അച്ഛന്റെ കുഴിമാടം മാന്തി അസ്ഥികൂടം പുറത്തിട്ട് മകന്റെ ഫോട്ടോഷൂട്ട്. പിതാവിന്‍റെ ശേഷിക്കുന്ന അസ്ഥികൾ പുറത്തെടുത്ത ശേഷം അത് ഒരു ഷീറ്റിൽ നിരത്തി വച്ച് അതിനൊപ്പം നഗ്നനായി കിടന്നാണ് മകൻ ചിത്രമെടുത്തത്. ചൈനയിൽ നിന്നാണ് വിവാദ ഫോട്ടോഷൂട്ട് വാർത്ത റിപ്പോർട്ട് ചെയ്തത്. 

ചെറിയ കുട്ടി സിയുവാന്‍ സുജി (left)

ബീജിംഗിലെ ആര്‍ട്ടിസ്റ്റായ സിയുവാന്‍ സുജി എന്ന യുവാവാണ് തന്‍റെ മൂന്നാം വയസ്സില്‍ മരിച്ച പിതാവിന്‍റെ കുഴിമാടം തോണ്ടി അസ്ഥികൂടങ്ങള്‍ പുറത്തെടുത്തത്. തുടര്‍ന്ന് എടുത്ത ഫോട്ടോകള്‍ ആര്‍ട് വെബ്സൈറ്റിലും ചൈനീസ് മൈക്രോബ്ലോഗിങ് സൈറ്റായ വെയ്ബോയിലും പങ്കുവച്ചു. നിമിഷനേരം കൊണ്ട് തന്നെ ചിത്രം വൈറലായി. 30 ദശലക്ഷത്തോളം പേരാണ് ഫോട്ടോകള്‍ കണ്ടത്.

തന്റെ സ്വപ്നസാഫല്യമാണ് ഇതെന്നായിരുന്നു സുജിയുടെ പ്രതികരണം. ഓർമ വയ്ക്കുന്നതിന് മുൻപ് മരിച്ചുപോയ അച്ഛനൊപ്പം കിടക്കണമെന്ന മോഹം കൂടിയാണ് സാധ്യമായതെന്നും മകൻ പറയുന്നു. എന്നാൽ വിവാദ ഫോട്ടോഷൂട്ടിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. മകന്റെ ഈ  പ്രവൃത്തി അം​ഗീകരിക്കാൻ കഴിയില്ലെന്നും, കടുത്ത അനാദരവും ലജ്ജാകരമായ നടപടിയുമാണ് ഇതെന്നാണ് വിമർശനങ്ങൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത