ജീവിതം

തൊണ്ടയിൽ മീൻമുളള് കുടുങ്ങി; പുറത്തെടുക്കാൻ ശ്രമിക്കവെ സ്പൂൺ വിഴുങ്ങി (വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ക്ഷണം കഴിച്ചുകൊണ്ടിരിക്കെ യുവതിയുടെ തൊണ്ടയിൽ മീൻമുള്ള് കുടുങ്ങി. അത് പുറത്തെടുക്കാൻ ശ്രമിക്കവെ സ്പൂൺ വിഴുങ്ങി. ചൈനയിലെ ഷെൻസെന്നിലാണ് സംഭവം. 

ഒരു ആഘോഷത്തിനിടെ ലില്ലി എന്ന പെണ്‍കുട്ടിക്കാണ് അബദ്ധം പറ്റിയത്.ആഘോഷത്തിനിടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ലില്ലിയുടെ തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയത്. അത് പുറത്തെടുക്കാൻ കുറേ പരിശ്രമിച്ചു. ഫലം കാണാതായപ്പോഴാണ് സ്പൂൺ ഉപയോ‍ഗിച്ച് മീൻമുളള് പുറത്തെടുക്കാൻ ശ്രമിച്ചു. ഇതിനിടെ അബദ്ധത്തിൽ സ്പൂൺ വിഴുങ്ങുകയായിരുന്നു.

കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ സംഭവം കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷമാണ് ഇവർ ആശുപത്രിയിൽ പോയത്.  ഡോക്ടർമാര്‍ നടത്തിയ പരിശോധനയിൽ ഇവരുടെ ചെറുകുടലിൽ സ്പൂൺ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി.  ദീർഘനേരത്തെ പരിശ്രമത്തിനൊടുവിൽ ഇവരുടെ വയറ്റിൽ നിന്നും സ്പൂൺ പുറത്തെടുക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍