ജീവിതം

അമ്മയെ അച്ഛന്‍ തല്ലി; നിലവിളിച്ച് എട്ടുവയസുകാരന്‍ ഒന്നരകിലോമീറ്റര്‍ ദൂരെയുളള സ്‌റ്റേഷനിലേക്ക് ഓടി, അറസ്റ്റ്; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: സൈക്കിളിന്റെ ചക്രങ്ങള്‍ കയറിയിറങ്ങിയ കോഴിക്കുഞ്ഞിനെ രക്ഷിക്കാന്‍ ആ ജീവനുമായി ആശുപത്രിയിലേക്ക് ഓടിയ ബാലന്റെ കഥ വലിയ വാര്‍ത്തയായിരുന്നു. കുട്ടിയുടെ സഹജീവികളോടുളള സ്‌നേഹം സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ മറ്റൊരു എട്ടുവയസുകാരനും സമാനമായ രീതിയില്‍ വാര്‍ത്തകളില്‍ നിറയുകയാണ്. . അമ്മയെ അച്ഛന്‍ തല്ലുന്നത് കണ്ട് ഒന്നരകിലോമീറ്റര്‍ ദൂരെയുള്ള പൊലീസ് സ്‌റ്റേഷനിലേക്കാണ്  ഈ കുട്ടി ഓടിയെത്തിയത്.

ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍ നഗറിലാണ് സംഭവം.  പലപ്പോഴും അമ്മയെ ക്രൂരമായി അച്ഛന്‍ മര്‍ദിക്കുന്നതിന് ഈ കുഞ്ഞ് സാക്ഷിയായിട്ടുണ്ട്. ഇത് തുടര്‍ന്നതോടെയാണ് മുഷ്താഖ് എന്ന എട്ടു വയസുകാരന്‍ നിലവിളിച്ച് കൊണ്ട് പൊലീസ് സ്‌റ്റേഷനിലേക്ക് ഓടിയത്. ഒന്നര കിലോമീറ്ററോളം ദൂരം ഓടിക്കിതച്ചെത്തിയ അവന്‍ പൊലീസുകാരോട് കാര്യം പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം വീട്ടിലെത്തി അച്ഛനെ അറസ്റ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ