ജീവിതം

പിഞ്ചു ബാലന് ഒരു നിമിഷം വൈകിയിരുന്നെങ്കില്‍!; സഹോദരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി പെണ്‍കുട്ടി ( വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ഇസ്താംബൂള്‍: ലിഫ്റ്റില്‍ സഹോദരിയുടെ സമയോചിതമായ ഇടപെടലില്‍ ആണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. സഹോദരിയെ പ്രശംസിച്ച് കൊണ്ടാണ് വീഡിയോ പ്രചരിക്കുന്നത്.

മൂന്ന് ചെറിയ കുട്ടികള്‍ ലിഫ്റ്റിലേക്ക് കയറിയതിന് പിന്നാലെയാണ് അപകടം. ലിഫ്റ്റിന്റെ വാതില്‍ അടയുന്നു. തുടര്‍ന്ന് ലിഫ്റ്റിനുള്ളില്‍ കുരുക്കിയിട്ടിരിക്കുന്ന കയറിനുള്ളില്‍ ആണ്‍ കുട്ടി കുടുങ്ങുകയായിരുന്നു. കഴുത്തില്‍ കുരുങ്ങിയ കയര്‍ മുകളിലേക്ക് ഉയര്‍ന്നതോടെ ശ്വാസം മുട്ടിയ കുട്ടിയെ ഒരു നിമിഷം പോലും സമയം പാഴാക്കാതെയാണ് സഹോദരി രക്ഷപ്പെടുത്തിയത്.  ലിഫ്റ്റിന്റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ടാല്‍ ആരുമൊന്ന് ഞെട്ടും. ഒപ്പം അത്ഭുതപ്പെടുകയും ചെയ്യും. 

ആദ്യം കാലില്‍ പിടിക്കുകയും പിന്നെ എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തുകയും ചെയ്യുന്ന പെണ്‍കുട്ടി അപ്പോള്‍ തന്നെ കുരുക്ക് അഴിച്ചെടുത്ത് സഹോദരനെ രക്ഷപ്പെടുത്തുകയും ചെയ്തു.പെണ്‍കുട്ടിയുടെ മനസ്സാന്നിദ്ധ്യമാണ് വന്‍ ദുരന്തം ഒഴിവാക്കിയതെന്ന് ആളുകള്‍ വീഡിയോ റീ ട്വീറ്റ് ചെയ്തുകൊണ്ട് കുറിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആണ്‍കുട്ടി സുരക്ഷിതനാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ