ജീവിതം

ചുംബിക്കുന്നതിനിടയില്‍ നിലതെറ്റി പാലത്തില്‍ നിന്ന് 50 അടി താഴ്ചയിലേക്ക്; ദമ്പതികള്‍ക്ക് ദാരുണാന്ത്യം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ചുംബിക്കുന്നതിനിടയില്‍ മരണം, കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നാം. പെറുവില്‍ സംഭവിച്ചത് ഇത്തരത്തിലുളള ഒന്നാണ്.ചുംബിക്കുന്നതിനിടയില്‍ പാലത്തില്‍ നിന്ന് നിലതെറ്റി വീണ ദമ്പതികളാണ് ദാരുണമായി മരിച്ചത്. രാത്രി ഔട്ടിങ്ങിന് പോയ മെയ്ബത്ത്- ഹെക്റ്റര്‍ ദമ്പതികളാണ് ചുംബിക്കുന്നതിനിയില്‍ ദാരുണമായി കൊല്ലപ്പെട്ടത്.പെറുവിലാണ് സംഭവം നടന്നത്. 

രാത്രി ഒരുമണിക്കായിരുന്നു ദുരന്തം സംഭിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൈറ്റ് ക്ലബില്‍ നിന്ന് തിരിച്ചു വീട്ടിലേയ്ക്ക് പോകുന്ന വഴി വീടിന് സമീപത്തുള്ള പാലത്തില്‍ വണ്ടി നിര്‍ത്തി ഇരുവരും ചുംബിക്കുകയായിരുന്നു. മെയ്ബത്ത് പാലത്തിനു മുകളിലുള്ള കൈവരിയില്‍ കയറി ഇരുന്ന ശേഷം പാലത്തില്‍ നില്‍ക്കുകയായിരുന്ന ഹെക്റ്ററെ ചുംബിച്ചു.

ചുംബിക്കുമ്പോള്‍ ഹെക്റ്ററിനെ കാലുകള്‍ കൊണ്ട് ചുറ്റിപ്പിടിക്കുന്നതിനിടയില്‍ മെയ്ബത്തിന്റെ ബാലന്‍സ് നഷ്ടപ്പെട്ട് അവര്‍ പിറകോട്ട് മറിഞ്ഞു. ഇതോടെ ഹെക്റ്ററിന്റെ കാലുകള്‍ നിലത്തു നിന്ന് ഉയരുകയും ഇരുവരും പാലത്തില്‍ നിന്ന് 50 അടി താഴ്ചയിലേയ്ക്ക് വീഴുകയുമായിരുന്നു. മെയ്ബത്ത് സംഭവ സ്ഥലത്തു വച്ചു മരിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും ഹെക്റ്ററും മരിച്ചിരുന്നു. തലയോട് തകര്‍ന്നാണ് ഇരുവരും മരണപ്പെട്ടത്. സിസിടിവിയില്‍ നിന്നാണ് ഈ ദാരുണ അന്ത്യത്തിന്റെ  ദൃശ്യങ്ങള്‍ ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?