ജീവിതം

ചുറുചുറുക്കോടെ നാട്ടുകാര്‍ക്കൊപ്പം റോഡിലിറങ്ങി രക്ഷാപ്രവര്‍ത്തനം: വനിതാപൊലീസിന്റെ ചിത്രങ്ങള്‍ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ടപുഴകി വീണ മരങ്ങള്‍ക്കിടയിലൂടെ ചാടിയിറങ്ങി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ഒരു പൊലീസുകാരിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യാമങ്ങളില്‍ വൈറലാകുന്നത്. കനത്ത മഴയില്‍ കടപുഴകി വീണ മരങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനാണ് ഇവര്‍ നാട്ടുകാര്‍ക്കൊപ്പം ഇറങ്ങി രക്ഷാ പ്രവര്‍ത്തനം നടത്തിയത്.  

ബുലന്ദ്ഷഹര്‍ കോര്‍ട്ട് വാലി നഗര്‍ ഇന്‍സ്‌പെക്ടറായ അരുണറായിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ഉത്തര്‍പ്രദേശ് പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് ചിത്രങ്ങള്‍ വന്നത്. കനത്ത മഴയില്‍ റോഡിന് കുറുകെ വീണ മരങ്ങളുടെ ഇടയിലൂടെ ചാടിയിറങ്ങുന്നതും വാഹനങ്ങള്‍ തള്ളി നീക്കുന്നതുമാണ് ദൃശ്യങ്ങളില്‍. 

ഉത്തര്‍പ്രദേശിലെ ഥാനയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മരങ്ങള്‍ക്കിടയില്‍ കുടുങ്ങിയ റിക്ഷകളിലെ യാത്രക്കാരെയും പൊലീസ് സംഘം നാട്ടുകാരുടെ സഹായത്തില്‍ രക്ഷപ്പെടുത്തി. പിടികിട്ടാപ്പുള്ളി ലിസ്റ്റില്‍പ്പെട്ട ഗുണ്ടയെ പിന്തുടര്‍ന്ന് പിടിച്ച് നേരത്തെയും അരുണ റായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തോക്കും കൂളിംഗ് ഗ്ലാസും ധരിച്ചുള്ള ഇവരുടെ ചിത്രങ്ങളും വൈറലായിരുന്നു. ലേഡി സിങ്കമെന്നാണ് അരുണയെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു