ജീവിതം

അമ്മയെ സുരക്ഷിത താവളത്തിലാക്കി നാട്ടുകാരെ രക്ഷിക്കാന്‍ വെള്ളത്തിലിറങ്ങി; മകന്റെ മൃതദേഹം കൊണ്ടുവന്നത് അതേ ക്യാമ്പിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ക്ഷാപ്രവര്‍ത്തനത്തിനിടെ വെള്ളക്കെട്ടില്‍ വീണുമരിച്ച യുവാവ് നാടിന് തീരാനൊമ്പരമായി. കോഴിക്കോട് ചെറുവണ്ണൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ബിനു എന്ന യുവാവ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. സ്വന്തം വീട് പ്രളയത്തില്‍ മുങ്ങിയതോടെ അമ്മയും ബന്ധുക്കളും കഴിയുന്ന ദുരിതാശ്വാസ ക്യാമ്പിലേക്കാണ് ബിനുവിന്റെ മൃതദേഹം കൊണ്ടുവന്നത്. അമ്മയുടെ നെഞ്ചു തകര്‍ന്നുള്ള നിലവിളിയില്‍ ക്യാമ്പിലുള്ളവര്‍ എന്തുചെയ്യണം എന്നറിയാതെ പകച്ചു നിന്നു...

രണ്ടുദിവസം മുന്‍പ് മഴ ശക്തമായപ്പോഴാണ്  ബിനു നാട്ടുകാര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. ഒട്ടേറെ പേരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. പിന്നീട് രാത്രിയോടെ ബിനുവിനെ കാണാതാവുകായിരുന്നു. 

തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. ഒരു ദിവസത്തിലേറെ നീണ്ട തിരച്ചിലുകള്‍ക്കൊടുവില്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ ബിനുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം