ജീവിതം

ഇത് 'പച്ചക്കറി തിന്നുന്ന' മുതല; തണ്ണീര്‍മത്തന്‍ അകത്താക്കുന്ന വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

മുതല എന്നുകേള്‍ക്കുമ്പോള്‍ മനസില്‍ വരുന്നത് ഭീതിയാണ്. ഈ പ്രളയക്കാലത്ത് ജീവഹാനികളുടെയും നാശനഷ്ടങ്ങളുടെയും കൂടെ മുതലകളും ചര്‍ച്ചയായി. ഉത്തരേന്ത്യയിലും കര്‍ണാടകയില്‍ ജനവാസകേന്ദ്രങ്ങളെ വിറപ്പിച്ച് മുതലകള്‍ ഒഴുകി നീങ്ങുന്ന വീഡിയോ വ്യാപകമായാണ് പ്രചരിച്ചത്. എന്നാല്‍ ഇതില്‍ നിന്നും
വ്യത്യസ്തമായി ഒരു മുതലയെ കുറിച്ചുളള വാര്‍ത്തകളും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍  ഇടംപിടിച്ചിട്ടുണ്ട്.

ഒറ്റ കടിക്ക് തണ്ണീര്‍മത്തന്‍ അകത്താക്കുന്ന മുതലയുടെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അമേരിക്കയിലെ ഫ്‌ളോറിഡയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നുമുളള ദൃശ്യങ്ങളാണിത്. ഒരാള്‍ തണ്ണീര്‍മത്തന്‍ എറിഞ്ഞുകൊടുക്കുന്നതും മുതല ഒറ്റ കടിക്ക് അത് അകത്താക്കുന്നതുമാണ് ദൃശ്യങ്ങളിലുളളത്.ബോംബര്‍ ഇനത്തില്‍പ്പെട്ട മുതലയാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും