ജീവിതം

ഓര്‍മകള്‍ മങ്ങിയ അപരനെത്തേടി എ.കെ ആന്റണിയുടെ വിളി എത്തി; സംസാരിക്കാന്‍ വാക്കുകള്‍ കിട്ടാതെ രാജീവ് കളമശ്ശേരി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; മലയാളികളെ ഏറെ ചിരിപ്പിച്ചിട്ടുള്ള മിമിക്രി കലാകാരനാണ് രാജീവ് കളമശ്ശേരി. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി നമ്മുടെ മുന്നില്‍ നില്‍ക്കുന്നതാണോ എന്നേ തോന്നൂ. എ.കെ ആന്റണി തന്നെയായിരുന്നു രാജീവിന്റെ മാസ്റ്റര്‍ പീസ്. എന്നാല്‍ ഒരു മാസമായി ഓര്‍മകള്‍ മങ്ങി കലാജീവിതത്തില്‍ നിന്ന് അകന്നു കഴിയുകയാണ് അദ്ദേഹം. അപ്രതീക്ഷിതമായുണ്ടായ ഹൃദസ്തംഭനമാണ് രാജീവിന്റെ ജീവിതം മാറ്റിമറിച്ചത്. 

രാജീവിനെ ഓര്‍മകളിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള കഠിന ശ്രമത്തിലാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും. അതിനിടെയാണ് രാജീവിനെത്തേടി എ.കെ ആന്റണിയുടെ ഫോണ്‍കോള്‍ എത്തിയത്. താരത്തിന്റെ അവസ്ഥ വാര്‍ത്തകളിലൂടെ അറിഞ്ഞ ആന്റണി ഇന്നലെ ഫോണില്‍ വിളിച്ച് സംസാരിക്കുകയായിരുന്നു. രാജീവിന്റെ ഇപ്പോഴത്തെ ആരോഗ്യനില നേരിട്ട് ചോദിച്ചറിയാനാണ് അദ്ദേഹം വിളിച്ചത്. എന്നാല്‍ തന്റെ ആരാധ്യപുരുഷന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാവാതെ മടിച്ച് നില്‍ക്കുകയായിരുന്നു രാജീവ്. അവസാനം കൂടെയുണ്ടായിരുന്നവര്‍ പ്രോത്സാഹിപ്പിച്ചപ്പോഴാണ് ഏതാനും വാക്കുകള്‍ പറഞ്ഞത്. ഈ അവസ്ഥ മാറുമെന്നും പഴയ നിലയിലേക്ക് എത്തുമെന്നും ആശംസിച്ചാണ് ആന്റണി ഫോണ്‍ വെച്ചത്. 

ജൂലൈ 12 നാണ് ടെലിവിഷന്‍ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിയ രാജീവിന് ഹൃദയസ്തംഭനം ഉണ്ടായത്. തുടര്‍ന്ന് ആന്‍ജീയോ പ്ലാസ്റ്റി ചെയ്ത് വിശ്രമത്തിലിരിക്കെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. 30 ന് നടത്തിയ പരിശോധനയില്‍ അസുഖമെല്ലാം മാറിയെന്നും പരിപാടികള്‍ അവതരിപ്പിക്കാമെന്നും ഡോക്ടര്‍ സാക്ഷിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തിയ രാജീവ് അരമണിക്കൂറിനകം വീണ്ടും അസ്വസ്ഥതകള്‍ കാണിക്കുകയായിരുന്നു. കടുത്ത തലവേദനയും വാക്കുകള്‍ ശരിക്ക് പറയാനാവാത്ത അവസ്ഥയുമുണ്ടായി. 

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാജീവിന് ഓര്‍മകള്‍ നഷ്ടപ്പെടുന്നതായി കണ്ടെത്തിയത്. കൂടുതല്‍ സംസാരിച്ചും ഓര്‍മകള്‍ പങ്കുവെച്ചും അദ്ദേഹത്തെ പഴയ നിലയിലേക്ക് എത്തിക്കാനാവുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് സഹോദരി സാജിത പറഞ്ഞു. രാജീവ് സ്റ്റേജുകളില്‍ നടത്തിയ പ്രകടനത്തിന്റെ വീഡിയോ വീട്ടില്‍ പ്രദര്‍ശിപ്പിക്കുകയാണ്. കൂടാതെ കൂട്ടുകാരും പിന്തുണയുമായി കൂടെയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ