ജീവിതം

കേരള പൊലീസിന്റെ 'യു' സര്‍ട്ടിഫിക്കറ്റ് ലഭിച്ച സേവ് ദി ഡേറ്റ്; വൈറലായി ഒരു പ്രേമകഥ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് സേവ് ദി ഡേറ്റുകള്‍. അടുത്തിടെ നിരവധി ഗ്ലാമറസ് ഫോട്ടോഷൂട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. തുടര്‍ന്ന് യുവാക്കള്‍ക്ക് ഉപദേശവുമായി കേരള പൊലീസ്തന്നെ രംഗത്തെത്തി. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത് കേരള പൊലീസിന്റെ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഒരു സേവ് ദി ഡേറ്റാണ്. തമാശയ്ക്ക് പറയുന്നതാണെങ്കിലും ശരിക്കും ഒരു 'യു' സര്‍ട്ടിഫിക്കറ്റ് സിനിമ കാണുന്ന പോലെ തന്നെയാണ് ഈ സേവ് ദി ഡേറ്റ്. ഷോട്ട് ഫിലിമിന്റെ മാതൃകയിലാണ് വിഡിയോ എടുത്തിരിക്കുന്നത്.

വിവാഹം കഴിക്കാന്‍ പോകുന്ന ശ്രീജിത്തിന്റേയും ആതിരയുടേയും കുട്ടിക്കാലമാണ് വിഡിയോയിലുള്ളത്. ഇക്രുവിന്റെ സ്വപ്‌നവും ശ്രീജിത്തിന്റെ സ്വര്‍ഗവും എന്നാണ് സേവ് ദി ഡേറ്റ് ഷോട്ട് ഫിലിമിന് പേരു നല്‍കിയിരിക്കുന്നത്. നായകനും നായികയും ചെറുപ്പത്തില്‍ ആദ്യമായി കാണുന്നതാണ് വിഡിയോയില്‍ കാണിച്ചിരിക്കുന്നത്. എന്തായാലും മികച്ച അഭിപ്രായമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.

'കേരള പോലീസിന്റെ 'യു' സര്‍ട്ടിഫിക്കറ്റോടു കൂടിയ മലയാളത്തിലെ ആദ്യത്തെ സേവ് ദി ഡേറ്റ് വീഡിയോ. കണ്ണടയ്ക്കാതെ മുഖം ചുളിക്കാതെ ഫാമിലി ആയിട്ട് കാണാം. 100 ശതമാനം ഫാമിലി എന്റര്‍ടൈനര്‍' എന്ന അടിക്കുറിപ്പിലാണ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്. ഡിസംബര്‍ 11 നായിരുന്നു ശ്രീജിത്തിന്റേയും ആതിരയുടേയും വിവാഹം. ലൈം ടീം വെഡ്ഡിങ് ഫോട്ടോഗ്രഫിയാണ് വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'