ജീവിതം

ഒരു കൂസലുമില്ലാതെ റോഡ് മുറിച്ചു കടക്കുന്ന മുതല; വേഗത കുറച്ച് വാഹനങ്ങള്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മോണ്‍ട്രിയല്‍: കാനഡയില്‍ നഗരമധ്യത്തില്‍ റോഡ് മുറിച്ചു കടക്കുന്ന മുതലയുടെ വീഡിയോ വൈറലാകുന്നു. മുതല റോഡ് മുറിച്ചു കടക്കുന്നത് കണ്ട് വാഹനങ്ങള്‍ നിര്‍ത്തിയിട്ട്, അതിനെ പോകാന്‍ അനുവദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കാനഡയിലെ മോണ്‍ട്രിയലിലാണ് സംഭവം. മൃഗങ്ങളുടെ പ്രദര്‍ശനത്തിനായി കനേഡിയന്‍ കമ്പനി പരിപാലിച്ചു വന്ന മുതലയാണ് റോഡില്‍ എത്തിയത്. കമ്പനിയുടെ വാനില്‍ നിന്നാണ് മുതല രക്ഷപ്പെട്ടത്. ഉച്ചഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് മുതല രക്ഷപ്പെടുകയായിരുന്നു. മുതല പുറത്തിറങ്ങിയതും ഓട്ടോമാറ്റിക്കായി വാനിന്റെ ഡോര്‍ അടഞ്ഞതോടെ, അധികൃതര്‍ വിവരം അറിഞ്ഞില്ല.

നഗരത്തിന്റെ മധ്യത്തില്‍ മുതല പതുക്കെ റോഡ് മുറിച്ചു കടക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. ഈസമയത്ത് ഇരുവശങ്ങളില്‍ നിന്നുമായി വരുന്ന വാഹനങ്ങള്‍ മുതലയെ കണ്ട് നിര്‍ത്തുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. റോഡ് മുറിച്ചു കടന്ന മുതല അവിടെ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ അടിയിലൂടെ പോകുന്നത് വരെയാണ് ദൃശ്യങ്ങളിലുളളത്. കഠിനമായ ശൈത്യം നേരിടുകയാണ് കാനഡ. നാലു ഡിഗ്രി തണുപ്പില്‍ വിറച്ചിട്ടാണ് മുതല പതുക്കെ പോകുന്നതെന്നാണ് വീഡിയോയുടെ അടിയില്‍ വന്ന ഒരു കമന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ