ജീവിതം

രണ്ട് ദിവസം മുന്‍പ് ബാങ്ക് കൊള്ളയടിച്ചു, പണം ജനക്കൂട്ടത്തിനിടയിലേക്ക് വിതറി; ഹാപ്പി ക്രിസ്മസ് പറഞ്ഞ് വെള്ളത്താടിക്കാരന്‍ 

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ബാങ്കില്‍ നിന്ന് മോഷ്ടിച്ച പണം ജനക്കൂട്ടത്തിന് ഇടയിലേക്ക് വലിച്ചെറിഞ്ഞ് നല്‍കി മധ്യവയസ്‌കന്‍. അമേരിക്കയിലെ കൊളോറാഡോയിലാണ് സംഭവം. ബാങ്കില്‍ നിന്ന് മോഷ്ടിച്ച പണം ആളുകള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞ് നല്‍കി ക്രിസ്മസ് ആശംസ നേരുകയായിരുന്നു ഇയാള്‍. 

കൊളോറാഡോയിലെ അക്കാദമി ബാങ്കിലാണ് ഇയാള്‍ മോഷണം നടത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ആയുധം കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു മോഷണം. പിന്നാലെ, ഹാപ്പി ക്രിസ്മസ് എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് ബാഗില്‍ നിന്ന് പണം നിരത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. 

ഡേവിഡ് വെയ്ന്‍ എന്ന 65കാരനാണ് മോഷണം നടത്തിയത്. ഇയാളെ പൊലീസ് പിടികൂടി. ഇയാള്‍ നിരത്തില്‍ വിതറിയ പണം തിരികെ ബാങ്കിലേക്ക് നല്‍കാന്‍ ചിലര്‍ തയ്യാറായി. എന്നാല്‍ ലക്ഷക്കണക്കിന് രൂപ ഇനിയും ലഭിക്കാനുണ്ടെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി