ജീവിതം

അവരുടെ പ്രണയം ആരും കണ്ടില്ല; '25 കാരന്‍ 48കാരിയെ കല്യാണം കഴിച്ചെ'ന്ന് നെറികെട്ട പ്രചാരണം; ജീവിക്കാന്‍ അനുവദിക്കണമെന്ന് മറുപടി

സമകാലിക മലയാളം ഡെസ്ക്

സൗന്ദര്യത്തിന്റെയും നിറത്തി്‌ന്റെയും ഉയരത്തിന്റെയും  ഒക്കെ പേരില്‍ പലരും ബോഡി ഷെയിമിങ്ങിന് ഇരയാകാറുണ്ട്. കറുത്തവരെയും ആകാരഭംഗിയില്ലാത്തവരെയും പരിഹസിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ പതിവുമാണ്. തിങ്കളാഴ്ച കണ്ണൂര്‍ ചെറുപുഴയില്‍ നടന്ന ഒരു കല്യാണവും സമൂഹമാധ്യമങ്ങളിലെ പരിഹാസവും ആണ് ഒടുവിലുത്തെ ഉദാഹരണം. 

പത്രത്തിലെ വിവാഹപരസ്യമാണ് വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും പരിഹാസമായി മാറിയത്. 25 കാരന്‍ 48 കാരിയെ വിവാഹം കഴിച്ചുവെന്ന വ്യാജ തലക്കെട്ടിലാണ് ഈ വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ ഒരു കൂട്ടര്‍ പ്രചരിപ്പിച്ചത്. പണം മോഹിച്ചാണ് സുന്ദരനായ വരന്‍ പ്രായം കൂടിയ വധുവിനെ വിവാഹം കഴിച്ചതെന്നും പണം കണ്ടപ്പോള്‍ ചെറുക്കന്റെ കണ്ണ് മഞ്ഞളിച്ചുവെന്നും സമൂഹമാധ്യമങ്ങളിലെ ഒരു വിഭാഗം വാര്‍ത്ത ചമച്ചു. നെറികെട്ട ഭാഷയിലുള്ള അധിക്ഷേപങ്ങളാണ് ഇവര്‍ക്കെതിരെ പടച്ചുവിടുന്നത്. 

വ്യാജ വാര്‍ത്തകള്‍ ഏറ്റവുമധികം വേദനിപ്പിച്ചത് വധുവിന്റെയും വരന്റെയും ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ്. ചെറുപുഴയില്‍ കേറ്ററിംഗ് സ്ഥാപനം നടത്തുന്ന അനൂപ് സെബാസ്റ്റ്യാനും ജൂബി ജോസഫും തമ്മിലുള്ള വിവാഹത്തിനുശേഷമാണ് അനാരോഗ്യകരമായ സൈബര്‍ ആക്രമണം നടന്നത്.

പഞ്ചാബ് യൂണിവേഴ്‌സിറ്റിയും പഠിക്കുമ്പോള്‍ പ്രണയബന്ധിതരായ അനൂപും ജൂബിയും ഫെബ്രുവരി 4–ാം തീയതി വിവാഹിതരാകുകയായിരുന്നു. ചെറുപുഴയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ചെമ്പന്‍ തൊട്ടിയിലാണ് വധുവായ ജൂബിയുടെ വീട്. ജൂബി ഇപ്പോള്‍ ദുബായ് എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്നു. തങ്ങളെ പറ്റി പല കഥകള്‍ ആളുകള്‍ ചമയ്ക്കുന്നുണ്ടെന്നും ഇതെല്ലാം ദുഖമുണ്ടാക്കുന്നുവെന്നും ഇരുവരും പറയുന്നു. തങ്ങള്‍ ആരെയും ദ്രോഹിക്കാന്‍ വരുന്നില്ലെന്നും ജീവിക്കാന്‍ അനുവദിക്കണമെന്നും ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു