ജീവിതം

വീട്ടുമുറ്റത്ത് തലക്കൊപ്പം മഞ്ഞ്: രസകരമായി അവതരിപ്പിച്ച് കശ്മീരി പെണ്‍കുട്ടി: ഭാവിയിലെ ജേണലിസ്റ്റെന്ന് കമന്റുകള്‍ 

സമകാലിക മലയാളം ഡെസ്ക്

മ്മു കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. 
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് കശ്മീര്‍ താഴ്‌വര പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണിപ്പോള്‍. ചില സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനിടെ മഞ്ഞ് വീഴ്ചയെ രസകരമായി അവതരിപ്പിക്കുന്ന ഒരു കുട്ടി ജേണലിസ്റ്റിന്റെ വീഡിയോ വൈറലാവുകയാണ്.

വീട്ടുമുറ്റത്തെ മഞ്ഞില്‍ കളിക്കുന്നതിനിടെ കുട്ടികള്‍ തമാശയ്ക്ക് എടുത്ത വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വലിയ മഞ്ഞ് കൂനയ്ക്ക് മുന്നില്‍ നിന്നുകൊണ്ട് അവള്‍ മഞ്ഞിനെക്കുറിച്ച് രസകരമായി വിരിക്കുകയാണ്. മൈക്കനിന് പകരം നീളത്തിലുള്ള ഒരു മാര്‍ബിള്‍ കഷ്ണവും ഈ കൊച്ചുമിടുക്കി കയ്യില്‍ കരുതിയിട്ടുണ്ട്. 

കൂടിക്കിടക്കുന്ന മഞ്ഞില്‍ ചെറിയ തുരംഗം ഉണ്ടാക്കിക്കളിക്കുന്ന തന്നേക്കാള്‍ ചെറിയ കുട്ടികളുടെ ബൈറ്റ് എടുക്കാനും കുട്ടി ജേണലിസ്റ്റ് മറന്നില്ല. വളരെ രസകരമായി ഒതുക്കത്തോടെ കാര്യം അവതരിപ്പിച്ച അവളെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് ട്വിറ്ററില്‍ നിറയുന്നത്. ഇത് ഭാവിയിലെ ജേണലിസ്റ്റ് ആണെന്നും നിവിലെ ജേണലിസ്റ്റുകളേക്കാളെല്ലാം ഒരുപാട് മുന്നിലാണ് ഇവളെന്നുമൊക്കെയാണ് ആളുകളുടെ അഭിപ്രായം. നിരവധി പ്രമുഖരാണ് ഈ കുട്ടി ജേണലിസ്റ്റിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി