ജീവിതം

എന്റെ കൂടെ കളിക്കാന്‍ വാ ബ്രോ: ആനക്കുട്ടിയുടെ വിഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ന്യമൃഗങ്ങളോടുപോലും കൂട്ടുകൂടാന്‍ മൃഗശാല ജീവനക്കാര്‍ക്ക് പ്രത്യേക പ്രാവീണ്യമാണ്. ആരും പോകാന്‍ ഭയക്കുന്ന മൃഗങ്ങളുടെ കൂട്ടിലെല്ലാം കൂളായി കയറിയിറങ്ങുന്ന ഇവരോട് നമുക്ക് അസൂയ തോന്നും. അത്തരത്തില്‍ തായ്‌ലാന്‍ഡില്‍ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

ആനക്കുട്ടിയുടെ കൂടിന് സമീപമുള്ള മുളയുടെ കമ്പില്‍ പെയിന്റടിക്കുകയായിരുന്നു മൃഗശാലാ ജീവനക്കാരന്‍. ആ സമയത്ത് പിറകില്‍ വന്ന് ഇയാളെ ആനക്കുട്ടി തുമ്പികൊണ്ട് തോണ്ടി വലിക്കുകയാണ്. ഇത് ഗൗനിക്കാതെ ജോലി തുടര്‍ന്ന ജീവനക്കാരനെ ഒടുവില്‍ ആനക്കുട്ടി പിടിച്ച് വലിച്ച് കൂടിനോട് അടുപ്പിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ഫേസ്ബുക്കില്‍ വൈറലായ ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് നിരവധിയാളുകളാണ് കണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി