ജീവിതം

ആ കണ്ണുകളിലൂടെ അവള്‍ ലോകം കീഴടക്കി; കോസ്‌മെറ്റിക് കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായി ഡൗണ്‍സ് സിന്‍ഡ്രോം ബാധിത

സമകാലിക മലയാളം ഡെസ്ക്

സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് എപ്പോഴും മാറ്റിനിര്‍ത്തപ്പെടുന്നവരാണ് ഡൗണ്‍സ് സിന്‍ട്രോം പോലുള്ള രോഗങ്ങള്‍ ബാധിച്ചവര്‍. പലപ്പോഴും വീടിനുള്ളല്‍ മാത്രം ഒതുങ്ങിപ്പോകുന്നതാണ് ഇവരുടെ ലോകം. എന്നാല്‍ ചിലര്‍ തങ്ങളുടെ വൈകല്യങ്ങളെ മനക്കരുത്തുകൊണ്ട് തോല്‍പ്പിക്കും. ഈ ലോകം ഞങ്ങള്‍ക്കും കൂടി സ്വന്തമാണെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ചിലര്‍ ഞെട്ടിപ്പിക്കുന്ന മുന്നേറ്റം നടത്തും. കേറ്റ് ഗ്രാന്‍ഡ് എന്ന 20 കാരിയുടെ പേര് ഈ കൂട്ടത്തില്‍ അടയാളപ്പെടുത്തേണ്ടതാണ്. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് സൗന്ദര്യ വര്‍ധക വസ്തുക്കളുടെ ബ്രാന്‍ഡായ ബെനഫിറ്റിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരിക്കുകയാണ് ഈ പെണ്‍കുട്ടി. 

ഡൗണ്‍സ് സിന്‍ഡ്രോം ബാധിതയായ നോര്‍ത്ത് അയര്‍ലന്‍സ് സ്വദേശി മോഡലിങ് രംഗത്ത് ഞെട്ടിപ്പിക്കുന്ന മുന്നേറ്റമാണ് നടത്തിയത്. ടീന്‍ അള്‍ട്ടിമേറ്റ് ബ്യൂട്ടി ഓഫ് ദി വേള്‍ഡിന്റെ വിജയിയാണ് കേറ്റ്. കൂടാതെ വിവിധ ഫാഷന്‍ ഷോകളിലും ടിവി ഷോയില്‍ ഇവര്‍ പങ്കെടുത്തിട്ടുണ്ട്. അടുത്തിടെയാണ് ബെനഫിറ്റ് കോസ്‌മെറ്റിക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി കേറ്റിനെ തെരഞ്ഞെടുത്തത്. അവരുടെ ഐലൈനര്‍ ഉപയോഗിച്ചുകൊണ്ടുള്ള കേറ്റിന്റെ ഒരു ചിത്രം ഇന്‍സ്റ്റഗ്രാം പേജില്‍ പ്രശംസ വാരിക്കൂട്ടിയതോടെയാണ് ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ തീരുമാനിക്കുന്നത്. 

മോഡലിങ് രംഗത്തെ കേറ്റിന്റെ മുന്നേറ്റം ഡൗണ്‍സ് സിന്‍ഡ്രോം ബാധിച്ച നിരവധി പേര്‍ക്ക് പ്രോത്സാഹനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്നെപ്പോലെ ശബ്ദമുയര്‍ത്താന്‍ സാധിക്കാത്തവരുടെ ശബ്ദമാകാന്‍ കേറ്റിന് കഴിയുമെന്ന് അമ്മ ഡെയ്‌ഡ്രെ പറയുന്നു. ഒരു സൂപ്പര്‍ മോഡല്‍ ആവാനുള്ള യാത്രയിലാണ് അവളെന്നും അവളുടെ പരിമിതികള്‍ അതിന് തടസമാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നഖം നോക്കി ആരോഗ്യം അറിയാം; നിറത്തിലും ഘടനയിലും വ്യത്യാസമുണ്ടായാല്‍ ശ്രദ്ധിക്കണം

'അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്'