ജീവിതം

വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ സൗജന്യ യാത്രയുമായി അതിഥി, സോഷ്യല്‍ മീഡിയയില്‍ താരം ( വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

സിംഗപ്പുര്‍: വിമാനത്തില്‍ പ്രത്യേക അതിഥിയായി എത്തിയ മൈനയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. ബ്രിട്ടനിലേക്കുള്ള വിമാനം സിംഗപ്പൂരില്‍നിന്ന് പറന്നുയര്‍ന്ന് 12 മണിക്കൂര്‍ പിന്നിട്ടതിനുശേഷമാണ് ആ അപ്രതീക്ഷിത അതിഥി യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മണിക്കൂറുകളോളം സീറ്റിനടിയിലും മറ്റും പതുങ്ങിയിരുന്നിരുന്ന മൈന യാത്രയ്ക്കിടെ ഏവരെയും അമ്പരപ്പിച്ച് വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ പറന്നുനടക്കുകയായിരുന്നു. 

സംഭവം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ഈ മൈന. നിരവധിപേരാണ് മൈനയുടെ ബിസിനസ് ക്ലാസ് യാത്രയുടെ വീഡിയോ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ഷെയര്‍ ചെയ്തിരിക്കുന്നത്. 

കഴിഞ്ഞദിവസം സിംഗപ്പൂരില്‍നിന്നും ലണ്ടനിലേക്ക് യാത്രതിരിച്ച സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് മൈനയെ കണ്ടെത്തിയത്. സീറ്റിന് മുകളില്‍ കയറിയിരുന്ന മൈനയെ ജീവനക്കാര്‍ സുരക്ഷിതമായി പിടികൂടി ഹീത്രു വിമാനത്താവള അധികൃതരെ ഏല്‍പ്പിച്ചു. ഇതിനിടെ യാത്രക്കാരിലാരോ ഈ സംഭവമെല്ലാം മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോയാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക