ജീവിതം

തല മറയ്ക്കാന്‍ വധു വിസമ്മതിച്ചു; വീട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല്; വിവാഹം മുടങ്ങി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: വധു തല മറയ്ക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വിവാഹ പന്തലില്‍ വധൂവരന്‍മാരുടെ വീട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല്. പിന്നാലെ വിവാഹം റദ്ദാക്കുകയും ചെയ്തു. മധ്യപ്രദേശിലെ രത്‌ലാമിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്.  

സിവില്‍ എന്‍ജിനീയറായ വല്ലഭ് പഞ്ചോളിയുടേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ വര്‍ഷ സൊനാവ എന്നിവരുടെ വിവാഹമാണ് വീട്ടുകാരുടെ തമ്മില്‍ത്തല്ലലിലും ഉപേക്ഷിക്കേണ്ട അവസ്ഥയിലുമെത്തിയത്. 

വൈകിട്ടത്തെ വിവാഹ സത്കാരത്തിന് ധരിക്കാന്‍ വര്‍ഷ തിരഞ്ഞെടുത്ത വസ്ത്രത്തെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്. സത്കാരത്തിന് ഗൗണ്‍ ആയിരുന്നു വര്‍ഷ ധരിച്ചത്. ഈ വസ്ത്രം വരന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമായില്ല. തുടര്‍ന്ന് ഗൗണ്‍ മാറ്റി സാരി ധരിക്കാന്‍ വല്ലഭിന്റെ വീട്ടുകാര്‍ വര്‍ഷയോട് ആവശ്യപ്പെട്ടു. സാരി മാത്രം ധരിച്ചാല്‍ പോരെന്നും സാരിത്തലപ്പുകൊണ്ട് തല മറയ്ക്കണമെന്നും വരന്റെ വീട്ടുകാര്‍ വര്‍ഷയോട് പറഞ്ഞു. എന്നാല്‍ തനിക്ക് തല റയ്ക്കാന്‍ പറ്റില്ലെന്ന് വര്‍ഷ വരന്റെ വീട്ടുകാരെ അറിയിച്ചു. 

ഇതിനെ ചൊല്ലി ഇരു വീട്ടുകാരും തമ്മില്‍ വിവാഹ വേദിയില്‍ വെച്ച് തര്‍ക്കമായി. തര്‍ക്കം മൂത്തതിനെ തുടര്‍ന്ന് ഇരു വീട്ടുകാരും പൊലീസിനെ സമീപിച്ചു. പൊലീസിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടന്നെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മൂന്ന് മണിക്കൂറോളം നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ വിവാഹം വേണ്ടെന്ന തീരുമാനത്തില്‍ ഇരു വീട്ടുകാരും എത്തിച്ചേരുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍