ജീവിതം

പോയവര്‍ഷം ഏറ്റവുമധികം സ്വാധീനം ചെലുത്തിയ വാക്കിതാ...; ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയുടെ കണ്ടെത്തലില്‍ സ്ത്രീകള്‍ക്ക് അഭിമാനിക്കാം

സമകാലിക മലയാളം ഡെസ്ക്

2018ല്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വാക്കേതെന്ന് കേട്ടാല്‍ ഇവിടുത്തെ സ്ത്രീകല്‍ക്ക് ചെറിയ അഭിമാനമൊക്കെ തോന്നാന്‍ സാധ്യതയുണ്ട്. ഓക്‌സ്‌ഫോര്‍ഡ് ഡിഷ്ണറിക്കു വേണ്ടി ഹിന്ദിവാക്ക് കണ്ടെത്തി അവതരിപ്പിച്ചപ്പോള്‍ ഇത്തവണ അത് 'നാരീശക്തി' എന്ന വാക്കായിരുന്നു. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വാക്കിതാണ്. 

വാക്ക് തിരഞ്ഞെടുക്കുന്ന ദിവസമായ ജനുവരി 26ന് ആയിരുന്നു ഈ വാക്ക് കണ്ടെത്തി അവതരിപ്പിച്ചത്. 'നാരീശക്തി' എന്ന വാക്കായിരുന്നു ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത്. ജയ്പൂര്‍ സാഹിത്യോത്സവ വേദിയിലാണ് ഇക്കുറി പോയവര്‍ഷം ഏറ്റവും കൂടുതല്‍ ഉപയോഗിച്ചതും സ്വാധീനം ചെലുത്തിയതുമായ വാക്ക് കണ്ടുപിടിച്ച് അവതരിപ്പിച്ചത്.

സംസ്‌കൃതത്തില്‍ നിന്നാണ് നാരീശക്തി എന്ന വാക്ക് വരുന്നത്. സ്ത്രീശാക്തികരണത്തിന്റെ മറുവാക്കാണ് ഇത്. ശബരിമല സ്ത്രീപ്രവേശനം, മുത്തലാഖ്, വിവാഹേദരബന്ധങ്ങളെക്കുറിച്ചുള്ള വിധി എന്നിവയുണ്ടാക്കിയ ചര്‍ച്ചകളും 'നാരീശക്തി'എന്ന വാക്ക് തിരഞ്ഞെടുക്കുന്നതിലേയ് എത്തിച്ചു. ഭാഷ വിദഗ്ധര്‍ അടങ്ങിയ വിദഗ്ധ പാനാലിന്റെ നിര്‍ദേശപ്രകാരമാണ് നാരീശക്തി പോയ വര്‍ഷത്തെ വാക്കായി തിരഞ്ഞെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ