ജീവിതം

അണ്ണാന്‍കുഞ്ഞിന്റെ പിന്നാലെ പാഞ്ഞ് പൊലീസ്; വീഡിയോ വൈറല്‍ 

സമകാലിക മലയാളം ഡെസ്ക്

ത്തിരിപ്പോന്ന അണ്ണാന്‍കുഞ്ഞ് പോലീസുകാരെ വട്ടം ചുറ്റിച്ചു എന്ന് കേള്‍ക്കുമ്പോള്‍ കൗതുകവും അമ്പരപ്പും തോന്നാം. അമേരിക്കയിലെ ന്യൂഹാംഷയറിലെ ഒരു പൊലീസ് സ്‌റ്റേഷനിലെ ഗാരേജില്‍ കയറിക്കൂടിയ അണ്ണാനെ പുറത്താക്കാന്‍ ശ്രമിക്കുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്.

പോലീസ് ഉദ്യോഗസ്ഥരായ എമേഴ്‌സണും ഡൗകെറ്റും ചേര്‍ന്ന് ഗാരേജില്‍ നിന്ന് അണ്ണാന്‍കുഞ്ഞിനെ പുറത്താക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ഒരു പ്രതിയുടെ പിന്നാലെയെന്ന പോലെയാണ് പൊലീസുകാര്‍
അണ്ണാനെ പുറത്താക്കാന്‍ പായുന്നത് എന്ന് തോന്നിപ്പോകും. 

അണ്ണാന് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് വീഡിയോ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത് സ്ട്രാതം പൊലീസ് ഡിപ്പാര്‍ട്‌മെന്റ് പറഞ്ഞു. വീഡിയോ പതിനായിരത്തിലധികം പേര്‍ കാണുകയും നിരവധി പേര്‍ രസകരമായ കമന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍