ജീവിതം

ഫേയ്‌സ്ബുക്കിലെ വയസന്മാരെ കണ്ട് കാലന്‍ വരെ ഞെട്ടി; വൈറലായി ഫേയ്‌സ്ആപ്പ്; ഏറ്റെടുത്ത് ട്രോളന്മാര്‍

സമകാലിക മലയാളം ഡെസ്ക്

ലനരച്ചവരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ്. ഫേയ്‌സ്ആപ്പിലൂടെ വയസന്മാരായവരെക്കൊണ്ട് നിറയുകയാണ് ഫേയ്‌സ്ബുക്ക്. സംഭവം വൈറലായതോടെ ട്രോളന്മാരും ഫേയ്‌സ്ആപ്പിനെ ഏറ്റെടുത്തിരിക്കുകയാണ്. ട്രോളുകളാണ് ഇതിനെക്കുറിച്ച് ഇറങ്ങുന്നത്. ഫേയ്‌സ്ബുക്ക് വാളുകളില്‍ വയസായവരുടെ പടം നിറഞ്ഞതോടെ കാലന്‍ കണ്‍ഫ്യൂഷനിലായത് മുതല്‍ എങ്ങനെ ഫേയ്‌സ്ആപ്പില്‍ ഇട്ടാലും പ്രായമാകാതെയിരിക്കുന്ന മമ്മൂട്ടി വരെ ട്രോളന്മാരുടെ വിഷയമാവുകയാണ്. 

ഫേയ്‌സ്ബുക്കില്‍ ഇത്ര അധികം വയസന്മാരെ കണ്ട കാലന് സംശയം കണ്ടെയ്‌നര്‍ വിളിക്കേണ്ടി വരുമോ എന്നാണ്. ഫേയ്‌സ്ബുക്ക് തുറന്നാല്‍ വൃദ്ധസദനത്തില്‍ എത്തിയത് പോലെയാണ് എന്നാണ് മറ്റു ട്രോളന്മാര്‍ പറയുന്നത്. ഇത് മാത്രമല്ല രാഷ്ട്രീയ വിഷയങ്ങളും ഫേയ്‌സ്ആപ്പ് ട്രോളാവുന്നുണ്ട്. കോണ്‍ഗ്രസ് നേതാവിനെ ഫേയ്‌സ്ആപ്പിലിട്ടപ്പോള്‍ ബിജെപിക്കാരനായി എന്നാണ് ഒരു ട്രോളില്‍ പറയുന്നത്. സിപിഎംകാരന്‍ ഐപിഎസുകാരനാണ് മറ്റൊരു ട്രോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രിയുടെ വിദേശ പര്യടനം അറിയിച്ചില്ല, രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുന്നു; രാഷ്ട്രപതിക്കു കത്തു നല്‍കിയെന്ന് ഗവര്‍ണര്‍

ബേബി ബ്ലൂസ്; ലോകത്ത് 10 ശതമാനം ഗര്‍ഭിണികളും മാനസിക വൈകല്യം നേരിടുന്നു, റിപ്പോർട്ട്

സൂപ്പര്‍ താരം നെയ്മറടക്കം പ്രമുഖരില്ല; കോപ്പ അമേരിക്കക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

'എന്നെ പോൺ സ്റ്റാറെന്ന് വിളിച്ചു'; വളരെ അധികം വേദനിച്ചെന്ന് മനോജ് ബാജ്പെയി

പാകിസ്ഥാനെ ഞെട്ടിച്ച് അയര്‍ലന്‍ഡ്; ആദ്യ ടി20 ജയം