ജീവിതം

'നിങ്ങളുടെ നായയുടെ പേര് മാറ്റണം, എന്റെ കുഞ്ഞിനായി കണ്ടുവെച്ച പേരാണത്'; വൈറലായി ഗര്‍ഭിണിയുടെ വിചിത്ര വാദം

സമകാലിക മലയാളം ഡെസ്ക്

ടില്ലിയെന്നാണ് ഞങ്ങളുടെ വളര്‍ത്തു നായയുടെ പേര്. ആ പേര് മാറ്റണം എന്ന് ആവശ്യപ്പെട്ടാണ് ഗര്‍ഭിണിയായ ഒരു സ്ത്രീ എന്നെ സമീപിച്ചത്. അവരുടെ ജനിക്കാനിരിക്കുന്ന കുഞ്ഞിനായി കണ്ട് വെച്ചിരിക്കുന്ന പേരായതിനാല്‍ വളര്‍ത്തു നായയുടെ പേര് മറ്റൊന്നായി മാറ്റണം എന്നാണ് ആ സ്ത്രീ തന്നോട് ആവശ്യപ്പെടുന്നു...ഗര്‍ഭിണിയുടെ വിചിത്രമായ ആവശ്യത്തെ കുറിച്ച് പറയുന്ന പോസ്റ്റാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ ചര്‍ച്ചയാവുന്നത്. 

സംഭവത്തെ കുറിച്ചുള്ള ജെന്നിയെന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, അതിന് മുന്‍പ് എനിക്ക് ആ സ്ത്രീയെ അറിയില്ലായിരുന്നു. മെസെജ് അയച്ച് എന്നോട് അവര്‍ പറഞ്ഞു അവര്‍ വീണ്ടും ഗര്‍ഭിണിയായെന്ന്. മുന്‍പരിചയം ഇല്ലാത്ത യുവതി എന്നോട് ഇത് എന്തിന് പറയുന്നു എന്നോര്‍ത്ത് ഞാന്‍ അമ്പരന്നു. എങ്കിലും ഞാന്‍ അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞ് റിപ്ലേ അയച്ചു. പിന്നെ അവര്‍ എന്നോട് പറഞ്ഞത്, അവരുടെ ജനിക്കാനിരിക്കുന്ന മകള്‍ക്ക് ടില്ലിയെന്നാണ് പേരിടാന്‍ പോവുന്നത്. അതിനാല്‍ നിങ്ങളുടെ വളര്‍ത്തു നായുടെ ടില്ലിയെന്ന പേര് മാറ്റണം എന്നാണ്. 

എന്റെ മകളുടെ പേര് നിങ്ങളുടെ നായയ്ക്ക് വന്നാല്‍ അത് ശരീയാവില്ല എന്ന് അവര്‍ പറഞ്ഞു. എന്നാല്‍, ഒരിക്കലും നിങ്ങളെന്റെ നായയെ കാണില്ല എന്നതിനാലും, എന്റെ നായയുടേയും നിങ്ങളുടെ കുഞ്ഞിന്റേയും പേര് ഒന്നാണെന്നത് മറ്റാരും ശ്രദ്ധിക്കില്ല എന്നതിനാലും പേര് മാറ്റേണ്ടതില്ല എന്നാണ് ഞാന്‍ കരുതുന്നത് എന്ന് ഞാന്‍ പറഞ്ഞു. 

അതോടെ അവര്‍ ദേഷ്യപ്പെടാന്‍ തുടങ്ങി. നിങ്ങളെന്റെ കുഞ്ഞിന്റെ ജീവിതം നശിപ്പിക്കുകയാണ് എന്നും, നിങ്ങള്‍ക്ക് കുട്ടികള്‍ ഇല്ലാത്തതിനാല്‍ അത് മനസിലാവാത്തതാണെന്നും പറഞ്ഞുവെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പല വിധത്തിലുള്ള കമന്റുകളാണ് ഇതിന് മറുപടിയായി വരുന്നത്. നിങ്ങള്‍ നായയുടെ പേര് മാറ്റണം. ആ കുട്ടിക്ക് ഇടുന്ന പേരിന്റെ ഫസ്റ്റ്, മിഡില്‍, ലാസ്റ്റ് നെയിം മുഴുവനായും നിങ്ങളുടെ നായയ്ക്ക് ഇടണം എന്നിങ്ങനെയാണ് കമന്റുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ