ജീവിതം

'നിങ്ങളുടെ സ്‌നേഹത്തിന് ഒത്തിരി നന്ദി, ഞാന്‍ ഒരു നീണ്ട ഇടവേളയെടുക്കുന്നു'; അമ്മയെ തനിച്ചാക്കി ആരുണി മറയുമ്പോള്‍ നെഞ്ചുലഞ്ഞ് ടിക് ടോക് ലോകം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ആരുണിയെന്ന കുഞ്ഞു കലാകാരിയുടെ പെട്ടെന്നുള്ള വേര്‍പാടിന്റെ ഞെട്ടലിലാണ് ടിക് ടോക് ലോകം. അത്രമാത്രം ഇഷ്ടമായിരുന്നു ഈ 9 വയസ്സുകാരിയെ ടിക് ടോക് പ്രേമികള്‍ക്ക്. 14,000 ഫോളോവേഴ്‌സുള്ള അക്കൗണ്ടായിരുന്ന ആരുണി എസ്. കുറുപ്പ് കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. 

കണ്ണനല്ലൂര്‍ ചേരിക്കോണം രമ്യയില്‍ പരേതനായ സനോജിന്റെയും അശ്വതിയുടെയും ഏക മകള്‍ എഴുകോണ്‍ ശ്രീ ശ്രീ അക്കാദമിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. ദൈര്‍ഘ്യമേറിയ ഡയലോഗുകള്‍ പോലും ഭംഗിയായി അവതരിപ്പിച്ചിരുന്ന ആരുണിക്കു പെട്ടെന്ന് ഒട്ടേറെ ആരാധകരുണ്ടായി. എച്ച് 1 എന്‍ 1 ബാധിച്ചായിരുന്നു കഴിഞ്ഞദിവസം മരണം.

പിതാവ് സനോജ് കഴിഞ്ഞ വര്‍ഷം സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. സമൂഹമാധ്യമങ്ങളിലിപ്പോള്‍ അനുശോചനത്തിനൊപ്പം പഴയ ടിക് ടോക് വിഡിയോകളും വ്യാപകമായി പ്രചരിക്കുന്നു. ടിക് ടോക് ബയോയില്‍ 'നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും ഒത്തിരി നന്ദി... ഞാന്‍ ഒരു നീണ്ട ഇടവേളയെടുക്കുന്നു..' എന്നെഴുതിയ ശേഷമാണ് ആരുണി വിട പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക