ജീവിതം

ജേഴ്‌സിയണിഞ്ഞ് വിവാഹാഭ്യര്‍ത്ഥന; ഇന്ത്യ- പാക് വേദിയില്‍ പ്രണയ സാഫല്യം, വീഡിയോ കാണാം

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പിനിടെയിലെ ഒരു വിവാഹാഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നടക്കുന്നതിനിടയിലാണ് ഒരു ഇന്ത്യന്‍ ആരാധകന്‍ വിവാഹാഭ്യര്‍ഥന നടത്തിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. 

ജൂണ്‍ 16 ഞായറാഴ്ച മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തിനിടെയാണ് ഇന്ത്യന്‍ ആരാധകന്‍ തന്റെ പ്രണയിനിയോടു വിവാഹാഭ്യര്‍ഥന നടത്തിയത്. കാമുകി അന്‍വിത തന്നെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ ട്വീറ്റു ചെയ്തത്.

ഗാലറിയിലിരിക്കുമ്പോള്‍ തന്റെ സീറ്റിനു സമീപം മുട്ടുകുത്തി നില്‍ക്കുന്ന കാമുകനെയാണ് യുവതി കാണുന്നത്. ഇതുകണ്ട് എഴുന്നേറ്റു നിന്നപ്പോള്‍ വിവാഹം കഴിക്കാമോ എന്നു ചോദിച്ചു. സമ്മതം അറിയിച്ചതോടെ മോതിരം വിരലില്‍ അണിയിക്കുകയും ചെയ്തു. 

ഈ സമയം ഗാലറിയില്‍ സമീപത്തുണ്ടായിരുന്നവരെല്ലാം എഴുന്നേറ്റു നിന്ന് ആവേശത്തോടെ ആര്‍പ്പു വിളിച്ചു. ഇതിനുശേഷം ഇരുവരും സന്തോഷത്തോടെ കെട്ടിപിടിക്കുന്നതും ചുംബിക്കുന്നതുമെല്ലാം യുവതി ട്വീറ്റ് ചെയ്ത വീഡിയോയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 'അങ്ങനെ ഇതു സംഭവിച്ചു' എന്ന കുറിപ്പോടെയാണ് അന്‍വിത വിഡിയോ പങ്കുവച്ചത്.

ഇന്ത്യയുടെയും പാകിസ്ഥാന്റെയും ജഴ്‌സികള്‍ ചേര്‍ത്തു നിര്‍മിച്ച വസ്ത്രം ധരിച്ചു മത്സര വേദിയിലെത്തിയ ദമ്പതികളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. പാകിസ്ഥാനി ഈ യുവാവും ഇന്ത്യന്‍ യുവതിയും വിവാഹശേഷം കാനഡയില്‍ സ്ഥിരതാമസമാക്കിയവരാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു