ജീവിതം

'ഇതേതാ ജീവി': ഗോറില്ലയെപ്പോലൊരു കാക്ക, വീഡിയോ

സമകാലിക മലയാളം ഡെസ്ക്

കാക്കയോ ഗോറില്ലയോ എന്ന് തിരിച്ചറിയാനാവാത്ത വിചിത്രമായൊരു ജീവിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ഇന്റര്‍നെറ്റ് ലോകം. സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ട്വിറ്ററില്‍ ആകോ പങ്കുവെച്ച വീഡിയോ ആണ് ആളുകള്‍ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 

ചിറകുകളും കൂര്‍ത്ത കൊക്കുമൊക്കെയായി ഒറ്റനോട്ടത്തില്‍ ഒരു  കാക്കയാണെന്നേ തോന്നു. എന്നാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ മുന്‍കാലുകള്‍ ഊന്നി, വിരിഞ്ഞുനില്‍ക്കുന്ന ഗൊറില്ലയാണോ എന്ന് സംശയം തോന്നുന്ന ദൃശ്യാനുഭവാണ് കിട്ടുന്നത്. സോഷ്യല്‍ മീഡിയയെ ആകെ കുഴപ്പിക്കുകയാണ് ഈ വീഡിയോ. 

'ഗൊറില്ലക്കാക്ക'യെന്നാണ് തല്‍ക്കാലം ഈ പക്ഷിയെ സോഷ്യല്‍ മീഡിയ വിളിക്കുന്നത്. എന്നാല്‍ ഇത് വെറും സാധാരണ പക്ഷിയാണെന്നും, ചില പ്രത്യേക സമയങ്ങളില്‍ ചിറകുകളും ശരീരവും പ്രത്യേകരീതിയിലേക്ക് വച്ച് നില്‍ക്കുന്നത് കൊണ്ടാണ് കാഴ്ചയക്ക് മറ്റൊരു രൂപമായി തോന്നുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍