ജീവിതം

വരന്‍ വിവാഹത്തിനെത്തിയത് മദ്യപിച്ച് ലക്കുകെട്ട്; താലികെട്ടാന്‍ സമ്മതിക്കാതെ തിരിച്ചയച്ച് വധു, ആദരങ്ങളുമായി കലക്ടര്‍ 

സമകാലിക മലയാളം ഡെസ്ക്

ദ്യപാനിയായ വരനെ കല്യാണം കഴിക്കുന്നതില്‍ നിന്ന് പിന്‍മാറിയ ആദിവാസി യുവതിക്ക് ആദരങ്ങളുമായി ജില്ലാ ഭരണകൂടം. ഒഡീഷയിലെ ഗോബര്‍ദന്‍ ബദ്മല്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. 20 വയസ്സുകാരിയായ മമത ഭോയിയെ സാമ്പല്‍പൂര്‍ കലക്ടര്‍ നേരിട്ടെത്തിയാണ് ഉപഹാരം നല്‍കി ആദരിച്ചത്. 

മെയ് പന്ത്രണ്ടിനായിരുന്നു മമതയുവെ വിവാഹം തീരുമാനിച്ചിരുന്നത്. വരന്‍ മദ്യപാനിയാണെന്ന് അറിഞ്ഞതോടെ മമത വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

കല്യാണത്തിനും വരന്‍ മദ്യപിച്ചാണ് എത്തിയതെന്ന് മനസ്സിലാക്കിയ മമത താലികെട്ടാന്‍ വിസമ്മതിക്കുകയായിരുന്നു. മമതയുടെ പ്രവൃത്തി വലിയ ചര്‍ച്ചയാകുകയും ചെയ്തു. പതിനായിരം രൂപയും ഷോളുമാണ് കലക്ടര്‍ മമതയ്ക്ക് ഉപഹാരമായി നല്‍കിയത്. 

അമിതമായി മദ്യപിച്ച വരന് നേരെ നില്‍ക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല എന്ന് മമത പറഞ്ഞു. അങ്ങനെയൊരു തീരുമാനമെടുത്തതില്‍ താന്‍ സന്തോഷിക്കുന്നു എന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. 

മറ്റൈാരു യുവാവുമായി മമതയുടെ വിവാഹം ഉറപ്പിച്ചു എന്ന് ബന്ധുക്കള്‍ പറഞ്ഞു. ജൂലൈ എട്ടിനാണ് വിവാഹം. ആ യുവാവ് മദ്യപിക്കില്ലെന്ന് തങ്ങള്‍ അന്വേഷിച്ച് ഉറപ്പിച്ചിട്ടുണ്ടെന്നും മമതയുടെ കുടുംബം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍