ജീവിതം

നിര്‍ത്താതെ കുരച്ചു, വാലാട്ടി; യജമാനന് വേണ്ടിയുളള കാത്തിരിപ്പ് നീളുന്നു, അലിവോടെ നാട്ടുകാര്‍  

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തന്റെ സംരക്ഷണം ആരെയും ഏല്‍പിക്കാതെ ഒരു പാതിരാത്രി വീടുവിട്ടുപോയ യജമാനനെ കാത്തിരിക്കുകയാണ് വീടിന് കാവലാളായി  ഈ നായ്ക്കുട്ടി. പോമറേനിയന്‍ ഇനത്തില്‍പ്പെട്ട ഈ നായ്ക്കുട്ടിയുടെ ദയനീയാവസ്ഥയില്‍ അലിവുതോന്നിയ അയല്‍വാസികള്‍ എത്തിച്ചുകൊടുക്കുന്ന ഭക്ഷണവും വെള്ളവും ആണ് ജീവന്‍ പിടിച്ചു നിര്‍ത്തുന്നത്.

മഞ്ഞുമ്മല്‍ മുട്ടാറില്‍ പുല്ലാച്ചാല്‍ റോഡിനു സമീപത്തെ വീട്ടിലാണ് ഉടമസ്ഥന്റെ തിരിച്ചുവരവു കാത്തു നായ്ക്കുട്ടിയുടെ ജീവിതം. തങ്ങള്‍ എവിടെ പോകുന്നുവെന്നോ തിരികെ എപ്പോള്‍ വരുമെന്നോ അറിയിക്കാതെയാണ് വീട്ടുകാര്‍ ഒരുമാസം മുന്‍പ് പോയതെന്ന് അയല്‍വാസികള്‍ പറഞ്ഞു.

രാത്രി നായ്ക്കുട്ടി നിര്‍ത്താതെ കുരയ്ക്കുന്നതു മൂലം അയല്‍വാസികള്‍ ഒരുമാസമായി ശരിയായി ഉറങ്ങിയിട്ടില്ല. വീട്ടുകാര്‍ ഉപേക്ഷിച്ച പോലെ ഈ സാധുജീവിയെ ഉപേക്ഷിക്കാന്‍ അയല്‍വാസികള്‍ക്കു മനസ്സു വരുന്നില്ല. 

പക്ഷ, നായ്ക്കുട്ടിയെ കുളിപ്പിക്കാനൊ വളര്‍ന്നു ജട പോലെയായ രോമം വെട്ടിമാറ്റാനൊ സാധിക്കുന്നില്ല. നായയെ വീട്ടുകാര്‍ ഉപേക്ഷിച്ചുപോയ കാര്യം പൊലീസിനെയും ബന്ധപ്പട്ടവരേയും അറിയിച്ചങ്കിലും അതിനെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റാന്‍ ആരുടെയും സഹായം ലഭിക്കുന്നില്ലെന്നു നാട്ടുകാര്‍ പരാതിപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?