ജീവിതം

പായലില്‍ നിന്നും ജൈവ ഇന്ധനമോ? വേണമെങ്കില്‍ ഡീസല്‍ വണ്ടികള്‍ വരെ ഓടിക്കാം; കണ്ടുപിടിത്തവുമായി ഗവേഷകര്‍

സമകാലിക മലയാളം ഡെസ്ക്

പായലില്‍ നിന്നും ഇന്ധനമോ? മുഖം ചുളിക്കേണ്ട കാര്യമില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ചിലതരം പായല്‍ (ആല്‍ഗ)കളില്‍ നിന്നും ജൈവ ഇന്ധനം വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്നും ഇത് വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നുമാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഉത്താ യൂണിവേഴ്‌സിറ്റിയിലെ കെമിക്കല്‍ സയന്‍സ് ശാസ്ത്രജ്ഞരാണ് കണ്ടുപിടിത്തതിന് പിന്നില്‍. പ്രത്യേകതരം ജെറ്റ് മിക്‌സറുകള്‍ കൊണ്ട് ആല്‍ഗകളില്‍ നിന്നും ഇന്ധനം വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്ന് ഇവര്‍ പറയുന്നു. സാധാരണയായി കുളങ്ങളിലും നദികളിലും തടാകങ്ങളിലുമാണ് ആല്‍ഗകള്‍ അഥവാ കടല്‍പ്പുല്ലുകള്‍ കാണപ്പെടുന്നത്. ഫാറ്റി ആസിഡുകളാല്‍ സമൃദ്ധമാണ് ആല്‍ഗകള്‍. അതുകൊണ്ടു തന്നെ ഇതില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഇന്ധനം ഡീസല്‍ എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണ്. 

ആല്‍ഗകളില്‍ നിന്നും ആദ്യഘട്ടത്തില്‍ വേര്‍തിരിഞ്ഞു വരുന്ന കൊഴുപ്പ് അസംസ്‌കൃത ജൈവ ഇന്ധനമാണ്. ആല്‍ഗകളില്‍ കണ്ടുവരുന്ന അതേ കൊഴുപ്പ് യീസ്റ്റ് പോലുള്ള ഏകകോശ ജീവികളിലും കണ്ടെത്താന്‍ കഴിയും. ആല്‍ഗയില്‍ നിന്നും എണ്ണ കൂടിയ കൊഴുപ്പ് വേര്‍തിരിച്ചെടുക്കുന്നതിന് പകരം നിലവില്‍ ശാസ്ത്രജ്ഞര്‍ ശ്രദ്ധ ചെലുത്തുന്നത് ആല്‍ഗയില്‍ നിന്നും ജലാംശം നീക്കം ചെയ്യുന്നതിനാണ്. ജലാംശം നീക്കം ചെയ്യപ്പെടുന്നതോടെ ആല്‍ഗയുടെ വരണ്ട ഭാഗമാവും ലഭ്യമാവുക. ഇത് ലായകവുമായി ചേര്‍ത്ത് ഇതില്‍ നിന്നുമാണ് കൊഴുപ്പ് വേര്‍തിരിച്ചെടുക്കുന്നത്. അവസാനം ഇന്ധനവും ഇതേ മാര്‍ഗ്ഗത്തില്‍ ഗവേഷകര്‍ വേര്‍തിരിച്ചെടുക്കുകയായിരുന്നു. 

വാണിജ്യാടിസ്ഥാനത്തില്‍ നിലവിലെ സാഹചര്യത്തില്‍ ആല്‍ഗയില്‍ നിന്നുള്ള ഇന്ധനം ലാഭകരമാവില്ലെന്നാണ് ഗവേഷകരുടെ കണക്ക് കൂട്ടല്‍. എന്നാല്‍ വിശദമായ പഠനങ്ങള്‍ക്ക് ശേഷം ചെലവ് കുറഞ്ഞ രീതിയില്‍ ഇത് വികസിപ്പിച്ചെടുക്കാനാവുമെന്നാണ് കരുതുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു