ജീവിതം

കരിമ്പുലിയുടെ കൂടിന് മുകളില്‍ കയറി സെല്‍ഫി: പോസ് ചെയ്യാതെ യുവതിയെ പുലി ആക്രമിച്ചു

സമകാലിക മലയാളം ഡെസ്ക്

വാഷിംങ്ടണ്‍: സെല്‍ഫി എടുക്കുന്നതിനായി മൃഗശാലയുടെ കൂടിന് മുകളില്‍ വലിഞ്ഞ് കയറിയ യുവതിക്ക് മുട്ടന്‍ പണി കിട്ടി. സെല്‍ഫിക്ക് ഒപ്പം പുലി നിന്നില്ല എന്ന് മാത്രമല്ല, കരിമ്പുലി യുവതിയെ ആക്രമിക്കുകയും ചെയ്തു. തലനാരിഴയ്ക്കാണ് യുവതിക്ക് ജീവന്‍ തിരിച്ച് കിട്ടിയത്. അരിസോണയിലുള്ള വൈല്‍ഡ് ലൈഫ് വേള്‍ഡ് മൃഗശാലയിലാണ് സംഭവം. 

അമേരിക്കയിലെ സെല്‍ഫിയെടുക്കാന്‍ കൂടിന്റെ കൈവരിയില്‍ കയറിനിന്ന 30 കാരിയെയാണ് കരിമ്പുലി ആക്രമിച്ചത്. സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കരിമ്പുലി യുവതിയുടെ കൈകളില്‍  പിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപ്രതീക്ഷിതമായിട്ടായിരുന്നു കരിമ്പുലിയുടെ ആക്രമണമെന്നും ഇവര്‍ വ്യക്തമാക്കി. 

യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ ഒരാളാണ് കൈവരികള്‍ക്ക് മുകളില്‍ നിന്ന് യുവതിയെ വലിച്ച് താഴെയിട്ടത്. ഉടന്‍ തന്നെ ഇവരെ മൃശാല ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആക്രമണം നടക്കുന്ന സമയത്ത് കരിമ്പുലി കൂടിന് പുറത്തായിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ബാരിയറില്‍ കയറാന്‍ ശ്രമിച്ച ഒരാളെ കരിമ്പുലി ആക്രമിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത